• Logo

Allied Publications

Europe
കേളി ഇന്‍റർനാഷണൽ കലാമേളയിൽ ഓപ്പൺ പെയിന്‍റിംഗ് മത്സരം
Share
സുറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര കലാമേളയോടനുബന്ധിച്ച് ഓപ്പൺ പെയിന്‍റിംഗ് മത്സരം നടത്തുന്നു.

ജൂൺ നാല്, അഞ്ച് തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുക. പ്രായപരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്‍റിൽ ആണ് ഓപ്പൺ പെയിന്‍റിംഗ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്.

നിബന്ധനകൾ

മത്സരാർഥികൾ A3 വലിപ്പത്തിലുള്ള ആർട്ട് പേപ്പറിൽ വേണം ചിത്രങ്ങൾ വരച്ചു നൽകുവാൻ. ഒരു മൽസരാർഥിക്ക് ഒരു ചിത്രം മാത്രമേ നൽകുവാൻ സാധിക്കുകയുള്ളു. സ്വന്തമായ ഭാവനയും ഭാവങ്ങളും ആയിരിക്കണം ചിത്രത്തിൽ പകർത്തുവാൻ. വരക്കുവാൻ നിർദ്ദേശിക്കുന്ന വിഷയം കലാമേളയ്ക്ക് മൂന്നാഴ്ച മുന്പ് നൽകുന്നതായിരിക്കും.
 കലാമേളയുടെ ആദ്യദിവസം (ജൂൺ നാലിന് ) ഉച്ചകഴിഞ്ഞു രണ്ടിനു മുന്പായി പെയിന്‍റിംഗ് മത്സരാർഥി നേരിട്ടെത്തി റജിസ്ട്രേഷൻ കമ്മിറ്റി കൺവീനർക്ക് മുന്പാകെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ജനഹിത പരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ആർട്ട് വർക്കിനും ജഡ്‌ജുമെന്‍റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ആർട്ട് വർക്കിനും ETT Holidays Switzerland നൽകുന്ന മനോഹരമായ ട്രോഫിയും പ്രശസ്തിപത്രവും നൽകും. മത്സരത്തിനു സമർപ്പിക്കുന്ന ചിത്രങ്ങൾ കലാമേള ഹാളിൽ പ്രദർശിപ്പിക്കുന്നതാണ്. ചിത്രം വരക്കുന്നതിന് സമയപരിധിയോ പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന സ്ഥലമോ ഇല്ല.

വിവരങ്ങൾക്ക് www.Kalamela.com സന്ദർശിക്കുക.

ജേക്കബ് മാളിയേക്കൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ