• Logo

Allied Publications

Middle East & Gulf
ഇന്ത്യന്‍ എംബസിയില്‍ ഈസ്റ്റർ ആഘോഷം
Share
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയില്‍ ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. നിരവധി അംബാസഡർമാരും കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്‌ ഇന്ത്യയെന്നും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശമാണ് ലോകത്തിനായി ഇന്ത്യ നല്‍കുന്നതെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു. എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ രാജ്യം മുഴുവനും ആഘോഷിക്കുകയാണ്. ഭരണഘടനയുടെ തനതായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമ്മുടെ സ്വപ്നം പിന്തുടരാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഏവര്‍ക്കും നീതി ഉറപ്പുനൽകുന്ന മഹത്തായ ഭരണഘടനയാണ് ഇന്ത്യ രാജ്യത്തുള്ളതെന്നും അംബാസഡര്‍ പറഞ്ഞു.

കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരും സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ പരിച്ഛേദമാണെന്ന് അംബാസഡർ പറഞ്ഞു. കുവൈറ്റിലെ സാമ്പത്തിക വികസനത്തിൽ വലിയ സംഭാവനകളാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങൾ നല്‍കുന്നത്. ഇരു രാജ്യങ്ങളും തമിലുള്ള സാംസ്കാരികഉഭയകക്ഷി ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിൽ സംഭാവനകൾ നല്‍കിയ ഇന്ത്യൻ സമൂഹത്തിന് അംബാസഡര്‍ സിബി ജോർജ് നന്ദി പറഞ്ഞു.

ദേശീയഗാനത്തോടെ ആരംഭിച്ച സംഗീത സായാഹ്നത്തിൽ ഈസ്റ്ററിനോടനുബന്ധിച്ച് വിവിധ ഭാഷകളിലെ ശ്രുതിമധുരമായ ഗാനങ്ങളും വന്ദേമാതരം,സാരെ ജഹാൻ സേ അച്ചാ എന്നീ ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുവൈറ്റ് ചേംബർ ചൊറലെയുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഒരുക്കിയിരുന്നു.

സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.