• Logo

Allied Publications

Middle East & Gulf
കൃപ ഇഫ്താർ സംഗമവും ജീവകാരുണ്യ ഫണ്ട് വിതരണവും
Share
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു .
സുലൈ അൽസൈഫ് പാലസിൽ നടന്ന ചടങ്ങിൽ കാൻസർ രോഗിക്കുള്ള ചികിത്സാ സഹായ നിധിയിലേക്കുള്ള ലക്ഷം രൂപ പ്രസിഡന്‍റ് ഷൈജു നമ്പലശേരിൽ ജീവകാരുണ്യ കൺവീനർ കബീർ മജീദിനു കൈമാറി.

സാംസ്കാരിക സമ്മേളനം ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു .
പ്രസിഡന്‍റ് ഷൈജു നമ്പലശേരിൽ അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ സൈഫ് കൂട്ടുങ്ങൽ ആമുഖ പ്രഭാഷണവും സുരേഷ് ബാബു ഈരിക്കൽ റംസാൻ സന്ദേശവും പങ്കുവച്ചു.

മാനവികത ഉയർത്തിപ്പിടിക്കേണ്ട ഈ പ്രത്യേക സാഹചര്യത്തിൽ കൃപ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം മനുഷ്യ ഹൃദയങ്ങളെ ഒന്നാക്കാൻ ഉതകുമെന്ന് അദ്ദേഹം പറഞ്ഞു.

കാൻസർ രോഗികൾക്ക് കേശദാനം ചെയ്ത സോഹ ഷാജിക്കും ദമാമിലെ കായംകുളം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകനുമായ എബി ഷാഹുൽ ഹമീദിനും കോവിഡ് കാലത്തും അല്ലാതെയും ആധുര സേവന രംഗത്ത് നിസ്വാർഥ സേവനം നടത്തിയ ആഷിഫാ അലിയാരിനും മുജീബ് കായംകുളം ഷബീർ വരിക്കപള്ളി, ഡോ. ഹസീനാ ഫുവാദ് എന്നിവർക്കും ഉപഹാരം കൈമാറി .

ഫോർക ജനറൽ കൺവീനർ ഉമ്മർ മുക്കം, എൻആർകെ കൺവീനർ രാജേഷ് കോഴിക്കോട്, പ്രവാസി പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, മീഡിയാ ഫോറം പ്രസിഡന്‍റ് ഷംനാദ് കരുനാഗപ്പള്ളി, കൃപ ഉപദേശക സമിതി അംഗം മുജീബ് കായംകുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കലാസാംസ്കാരിക മേഖലയിൽ സജീവമായ കുരുന്നുകൾക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.

ഷിബു ഉസ്മാൻ,ഷബീർ വരിക്കപ്പള്ളി, കെ.ജെ.റഷീദ്, സലിം തുണ്ടത്തിൽ, സൈഫ് കായംകുളം, ഷെരീഫ് പെരിങ്ങാല, സമീർ റോയ്ബെക് എന്നിവർ നേതൃത്വം നൽകി. സഹല സമീറിന്‍റെ ഖിറാഅത്തോട് തുടങ്ങിയ പരിപാടിയിൽ ജനറൽ സെക്രട്ടറി ഇസഹാക്ക് ലവ് ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് കായംകുളം നന്ദിയും പറഞ്ഞു.

ഷക്കീബ് കൊളക്കാടൻ

കേ​ളി ഏ​രി​യ സ​മ്മേ​ള​നം: ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ
മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക​യെ​ന്ന​ത് ഏ​റ്റ​വും​വ​ലി​യ പു​ണ്യ​പ്ര​വൃ​ത്തി: പെി.​എ​ൻ. ബാ​ബു​രാ​ജ​ൻ.
ദോ​ഹ: മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക എ​ന്ന​താ​ണ് സ​മ​കാ​ലി​ക ലോ​ക​ത്ത് ന​മു​ക്ക് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​
ക​ല കു​വൈ​റ്റ് സാ​ഹി​ത്യോ​ത്സ​വം 2022 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ എ​ഴു​ത്തു​കാ
സാ​ര​ഥി സ്വ​പ്ന​വീ​ട് പ​ദ്ധ​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി സാ​ര​ഥി കു​വൈ​റ്റ് ഒ​രു​ക്കു​ന്ന "സാ​ര​ഥി സ്വ​പ്ന​വീ​ട് ' ​ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​യ മൂ​ന്നാ​മ​
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ജീ​വ​കാ​രു​ണ്യ സാം​സ