• Logo

Allied Publications

Americas
ഇൽഹാൻ ഒമറിന്‍റെ പാക്ക് അധീന കാഷ്മിർ സന്ദർശനത്തെ ഇന്ത്യ അപലപിച്ചു
Share
വാഷിംഗ്ടൺ ഡിസി:∙ പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്‍റെ പാക്ക് അധീന കാഷ്മിർ സന്ദർശനത്തെ ഇന്ത്യ അപലപിച്ചു.

ഏപ്രിൽ 20 മുതൽ 24 വരെയാണ് ഒമർ, പാക്കിസ്ഥാനിൽ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്‍റെ സന്ദർശനം ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് വക്താവ് അരിന്ദം ബാക്‌ചി അഭിപ്രായപ്പെട്ടു.

അവർ ഉൾപ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസിലോ അവർക്കു എന്തുമാകാം എന്നാൽ ഇന്ത്യയുടെ അതിർത്തിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നതു തികച്ചും പ്രതിഷേധാർഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അതേസമയം, പാക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ അധികാരത്തിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിച്ച ഒമറിന്‍റെ നടപടിയെ ചോദ്യം ചെയ്തു പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റാണാ സനുള്ളയും രംഗത്തെത്തി. ഇതൊരു ഗൂഡാലോചനയുടെ ഭാഗമോ, അതോ ആഭ്യന്തര ഇടപെടലോ– റാണാ ഒരു പ്രസ്താവനയിൽ ചോദിച്ചു.

തന്നെ ഭരണത്തിൽ നിന്നു നീക്കം ചെയ്യുന്നതിനു പ്രതിപക്ഷം യുഎസുമായി ഗൂഡാലോചന നടത്തിയെന്ന് ഇമ്രാൻഖാൻ ആവർത്തിച്ച് ആരോപിച്ചിട്ടും എന്തുകൊണ്ടാണ് യുഎസ് കോൺഗ്രസ് അംഗം അദ്ദേഹത്തെ സന്ദർശിച്ചതെന്നും റാണാ ചോദിച്ചു. കളങ്കിതനായ മുൻ പ്രധാനമന്ത്രി നിരപരാധിയാണെന്നു ജനങ്ങൾക്കു മുമ്പിൽ ബോധ്യപ്പെടുത്തണം. ഇതിനെകുറിച്ചു അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി റാണ കൂട്ടിചേർത്തു.

യുഎസ് കോൺഗ്രസിൽ ആകെയുള്ള രണ്ടു മുസ്‌ലിം അംഗങ്ങളിൽ ഒരാളാണ് ഒമർ. സൊമാലിയായിൽ ജനിച്ച ഇവർ, അവിടെ ആഭ്യന്തര കലാപത്തെ തുടർന്നു ആറം വയസിലാണ് അമേരിക്കയിൽ എത്തുന്നത്. 1990 ൽ അമേരിക്കയിൽ എത്തിയ ഇവർ 1997 ൽ മിനിസോട്ടയിൽ താമസമാക്കി. അവിടെ നിന്നാണു യുഎസ് കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​