• Logo

Allied Publications

Americas
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
Share
ന്യൂയോർക്ക് : ക്യൂൻസിൽ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി ക്യൂൻസ് പോലിസ് അറിയിച്ചു.

ഒർസൊല്യ ഗാലി (51) എന്ന വീട്ടമ്മയെ ആണ് വീട്ടിലെ കത്തി ഉപയോഗിച്ചു ഡേവിഡ് ബൊണോലയെ (44) എന്നയാൾ 58 തവണ കുത്തികൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഏപ്രിൽ 21 നാണ്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലക്കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

രണ്ടു വർഷമായി രഹസ്യബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഡേവിഡ്, കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 നു ഒർസൊല്യയുടെ വീട്ടിലെത്തി. ഈ സമയം ഇവരുടെ 13 വയസുള്ള മകൻ വീടിന്‍റെ ഒന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്നു. ഭർത്താവും മൂത്തമകനും കോളജ് അഡ്മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. വീട്ടിലെത്തിയ പ്രതിയും വീട്ടമ്മയും തമ്മിൽ തർക്കം ഉണ്ടാകുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു വീട്ടമ്മയെ കഴുത്തിലും വയറിലും ശരീരഭാഗങ്ങളിലും 58 തവണ കുത്തുകയുമായിരുന്നു.

തുടർന്നു മകന്‍റെ ഹോക്കിസ്റ്റിക്കിന്‍റെ ബാഗിൽ ശരീരം വച്ചു കെട്ടി അതുമായി പുലർച്ച നാലു മണിയോടെ ഡേവിഡിന്‍റെ മൂന്നു മൈൽ അകലെയുള്ള വീട്ടിലേക്കു പോയി. പോകുന്ന വഴിയിൽ പ്രതി ധരിച്ചിരുന്ന ജാക്കറ്റ് ഉപേക്ഷിക്കുകയും ശരീരം ഡംപ്സ്റ്ററിൽ നിക്ഷേപിക്കുകയും ചെയ്തു. ശനിയാഴ്ച ഇയാൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

വീടിനു സമീപത്തുള്ള കാമറയിൽ ചിത്രം പതിഞ്ഞിരുന്നതിനാൽ പോലീസിനു പ്രതിയെ പിടികൂടാൻ അധികം താമസമുണ്ടാ‌യില്ല. ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് പ്രതിയെ കണ്ടെത്തിയിരുന്നുവെങ്കിലും വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒർസൊല്യയുടെ വീട്ടിലെ പണിക്കു രണ്ടു വർഷം മുന്പാണ് ഡേവിഡ് എത്തിയിരുന്നത്. അതിനുശേഷമാണു ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചത്. ഇതേ കുറിച്ചു ഭർത്താവിനറിയില്ലായിരുന്നുവെന്നാണു പോലിസ് പറയുന്നത്.സംഭവത്തിൽ 13 കാരൻ മകനെ പോലിസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇരുപതാം വയസിൽ മെക്സിക്കോയിൽ നിന്നു യുഎസിൽ എത്തിയ ആളാണു പ്രതി ഡേവിഡ്.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​