• Logo

Allied Publications

Europe
കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ 23 ന്
Share
മിഡ്‌ലാൻഡ്സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിംഗിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 23 നു (ശനി) കെറ്ററിംഗ്‌ ബക്കളു അക്കാഡമി സ്കൂളിന്‍റെ സ്പോർട്സ് ഹാളിൽ നടക്കും.

അസോസിയേഷൻ പ്രസിഡന്‍റ് സിബു ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മുഖ്യാതിഥിയാകും. സെക്രട്ടറി സൈബു തോമസ് സ്വാഗതം ആശംസിക്കും. ട്രഷറർ പ്രബീഷ് വാസുദേവൻ നന്ദി പറയും.

ആഘോഷ പരിപാടികളോടനുബന്ധിച്ചു കുഞ്ഞുമക്കളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്നു അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

പ്രസിഡന്‍റ് സിബു ജോസഫ് , സെക്രട്ടറി സൈബു തോമസ്‌ , ട്രഷറർ പ്രബീഷ് വാസുദേവൻ എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കെറ്ററിങ്ങിലെ ‌ 250 ഓളം കുടുംബാംഗങ്ങൾ പങ്കെടുക്കും. പരിപാടിയിലക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിലാസം: Kettering Bucclench Academy, Weekley Glebe Road, Kettering, NN16 9NS.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട