• Logo

Allied Publications

Americas
സാൻ അന്‍റാണിയോ ഓർത്തഡോക്സ് ദേവാലയ കൂദാശയും ഇടവക പെരുന്നാളും ഏപ്രിൽ 29 മുതൽ
Share
സാൻ അന്‍റാണിയോ (ടെക്സസ്) : സാൻ അന്‍റാണിയോ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്‍റെ കൂദാശയും ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും ഏപ്രിൽ 29, 30 മേയ് ഒന്ന് തീയതികളിൽ ആഘോഷിക്കുന്നു.

പരിശുദ്ധ കാതോലിക്ക ബാവായുടേയും ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയ മാർ അപ്രേം തിരുമേനിയുടെയും അനുഗ്രഹാശിസുകളോടെ ഡൽഹി ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസിന്‍റെ പ്രധാന കാർമികത്വത്തിലും സമീപ ഓർത്തഡോക്സ് ഇടവകളുടെ സഹകരണത്തിലും ദേവാലയത്തിന്‍റെ വിശുദ്ധ മൂറോൻ കൂദാശയും വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും നടത്തപ്പെടും.

2004 ന്‍റെ ആരംഭത്തിൽ കാലം ചെയ്ത മാത്യൂസ് മാർ ബർണബാസിന്‍റെ കല്പനയിലൂടെ രൂപീകൃതമായ ഇടവക, സ്വന്തമായി വാങ്ങിയ സ്ഥലത്തു പണിതുയർത്തിയതാണ് പുതിയ ദേവാലയം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ കൂടി സമൂഹം കടന്നു പോയപ്പോൾ ഇടവകയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ധന സമാഹരണം നടത്തി നിർമിച്ച ദേവാലയത്തിന്‍റെ താത്കാലിക കൂദാശ കഴിഞ്ഞ വർഷം ജൂൺ 19, 20 തീയതികളിൽ നടത്തി ദേവാലയത്തിൽ ആരാധന നടത്തി വരുകയാണ്.

വിശുദ്ധ മൂറോൻ കൂദാശയോടു കൂടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ച്‌ സഭയ്ക്ക് സമർപ്പിക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യാവസരത്തിൽ 2020 സെപ്റ്റംബർ 12 നു വികാരി ഫാ. സുനോജ് ഉമ്മൻ മാലിയിലാണ് ഈ ദേവാലയത്തിന്‍റെ കല്ലിടീൽ കർമം നിർവഹിച്ചത്. ദേവാലയത്തിന്‍റെ പണികൾ ധ്രുതഗതിയിൽ നടക്കുന്ന 2021 ഫെബ്രുവരി പകുതിയിൽ നാടിനെ നിച്ഛലമാക്കിയ മഞ്ഞു വീഴ്ച ഉണ്ടായതും ദേവാലയത്തിന്‍റെ പണികൾ നിർത്തി വയ്‌ക്കേണ്ടി വന്നതും. ദേവാലയത്തിന്‍റെ പ്രധാന നടവാതിലും മദ്ഹബഹായിലേക്കുള്ള സാധനങ്ങളും നാട്ടിൽ നിർമിച്ചു കൊണ്ടു വരികയായിരുന്നു.

ഏപ്രിൽ 29 നു (വെള്ളി) വൈകുന്നേരം യൂഹാനോൻ മാർ ദിമിത്രിയോസിനു പള്ളി കവാടത്തിൽ ഭക്തി നിർഭരമായ സ്വീകരണം നൽകും. ആറിനു പുതുതായി പണി കഴിപ്പിച്ച കുരിശുംതൊട്ടിയുടെ കൂദാശ തിരുമേനി നിർവഹിക്കും. തുടർന്നു പള്ളിയിൽ സന്ധ്യാ നമസ്കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടത്തപ്പെടും.

30 നു (ശനി) രാവിലെ ഏഴിന് പള്ളിയിൽ പ്രഭാത നമസ്‍കാരവും തുടർന്നു പള്ളി കൂദാശയുടെ രണ്ടാം ഭാഗവും തിരുമനസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും കൈമുത്തും നടത്തപ്പെടും.തുടർന്നു പൊതുസമ്മേളനത്തോടുകൂടി കൂദാശയുടെ കാര്യപരിപാടികൾ അവസാനിക്കും. വൈകുന്നേരം 6.30 ന് സന്ധ്യാനമസ്കാരവും യൂഹാനോൻ മാർ ദിമിത്രിയോസ് പെരുന്നാൾ സന്ദേശവും നൽകും. തുടർന്നു ഭക്തിനിർഭരമായ റാസയും നടക്കും.

മേയ് ഒന്നിന് (ഞായർ) രാവിലെ 8.30 നു പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ മൂന്നിന്മേൽ കുർബാനയും യൂഹാനോൻ മാർ ദിമിത്രിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്നു നടക്കുന്ന വച്ചൂട്ട് നേർച്ചയോടു കൂടി പെരുന്നാൾ സമാപിക്കും.

സഭാവ്യത്യാസമെന്യേ ഏവരുടെയും പ്രാർത്ഥനാപൂർവമായ സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നെവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. സുനോജ് ഉമ്മൻ മാലിയിൽ (വികാരി) 248 688 2122, എൽദോ ജേക്കബ് (ട്രസ്റ്റി) 214 728 7338, ജിജോ ജോൺസൻ (സെക്രട്ടറി) 786 201 7459

ജീമോൻ റാന്നി

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​