• Logo

Allied Publications

Americas
ഒർലാൻഡോ പള്ളിയിൽ കല്ലിട്ട പെരുന്നാളും പിതാക്കന്മാരുടെ ഓർമപെരുന്നാളും
Share
ഒർലാൻഡോ (ഫ്ലോറിഡ): ഒർലാൻഡോ സെന്‍റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ കല്ലിട്ട പെരുന്നാളും വിശുദ്ധ മോർ ഗീവർഗീസ് സഹദായുടെയും പരിശുദ്ധനായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടേയും സംയുക്ത ഓർമ്മപ്പെരുന്നാളും ഏപ്രിൽ 24 നു (ഞായർ) ആഘോഷിക്കുന്നു.

ക്രിസ്തുവിനു വേണ്ടി രക്ത സാക്ഷ്യത്വം വഹിച്ച വിശുദ്ധ ഗീവർഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാൾ ഈ വർഷം കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ചാണ് ആഘോഷിക്കുന്നത്. ഇതോടൊപ്പം അന്ത്യോഖ്യ മലങ്കര ബന്ധം അറ്റുപോകാതിരിക്കുവാൻ ഇടയനില്ലാത്ത ആടുകളുടെ ഇടയിലേക്ക് എഡി 1665 ൽ പരി .അന്ത്യോഖ്യാ പാത്രിയർക്കീസിന്‍റെ കല്പനപ്രകാരം സ്വന്തംജീവനെ തൃണവൽഗണിച്ചു വേഷപ്രച്ഛന്നനായി എത്തുകയും മലങ്കരയിൽ നിലനിന്നിരുന്ന അന്ത്യോഖ്യാ യുടെ കൈവയ്പിനും ആചാരാനുഷ്ഠാനങ്ങൾക്കും വേദശാസ്ത്ര പഠനത്തിനും തുടർച്ച നൽകുകയും ചെയ്ത വടക്കൻപറവൂർ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും ആഘോഷിക്കുന്നു.

രാവിലെ ഒന്പതിന് ഫാ. പോൾ പറമ്പാത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരം , വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, ധൂപപ്രാർഥന എന്നിവയ്ക്കുശേഷം പെരുന്നാളിന്‍റെ പ്രത്യേക പ്രദക്ഷിണം ,കൈമുത്തു ,നേർച്ചവിളമ്പു, ആശീർവാദം എന്നിവയോടുകൂടി ചടങ്ങുകൾ സമാപിക്കും.

2013 ഏപ്രിൽ 13 നു ഇടവക മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ ആരംഭിച്ച സെന്‍റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ഒന്നിടവിട്ട ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയും ഇടവകയ്ക്ക് സ്വന്തം വികാരിയും സൺഡേസ്‌കൂൾ ,വനിതാസമാജം ,സെന്‍റ് പോൾ പ്രാർഥനകൂട്ടായ്മ, മലയാളം ക്ലാസ് ,വെക്കേഷൻ സുറിയാനി ക്‌ളാസ് തുടങ്ങി ആത്‌മീയ പ്രസ്ഥാനങ്ങളുമായി വളർച്ചയിൽ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു . ഇടവകയുടെ എല്ലാ മേഖലകളിലും ഫാ .പോൾ പറമ്പാത്തിന്‍റെ ആത്‌മീയ നേതൃത്വവും ദീർഘവീക്ഷണവും ദർശിക്കാവുന്നതാണ് .

വിവരങ്ങൾക്ക് ഫാ. പോൾ പറമ്പാത്ത് (വികാരി) 6103574883 , ബിജോയ് ചെറിയാൻ (ട്രസ്റ്റി ) 4072320248, എൻ .സി .മാത്യു (സെക്രട്ടറി) 4076019792 .

എൻ.സി. മാത്യു

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ