• Logo

Allied Publications

Americas
ഐനാനി നഴ്സസ് ഡേ ആഘോഷം മേയ് ഏഴിന്
Share
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷം മേയ് ഏഴിന് (ശനി) നടക്കും. ക്യൂൻസ് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈ അവന്യൂവിലെ ടൈസൺ സെന്‍ററിലായിരിക്കും ആഘോഷ പരിപാടികൾ എന്ന് പ്രസിഡന്‍റ് ഡോ. അന്നാ ജോർജും സെക്രട്ടറി ജെസി ജെയിംസും അറിയിച്ചു.

മാരകവ്യാധി സമൂഹത്തിനു ഏൽപ്പിച്ച വിഷമതകളിൽ അയവു വന്ന ഈ സമയം ഒരു ആഘോഷത്തിനു ഏറ്റവും ഉചിതമാണെന്ന് ഡോ. ജോർജ് പറഞ്ഞു. ക്രൈമിയൻ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാർക്ക് ആശ്വാസം നൽകുന്നതിനും ചികില്സിക്കുന്നതിനും അദ്ഭുതപൂർവമായ വിഷമതകളെയാണ് 1854ൽ ഫ്ലോറെൻസ് നൈറ്റിങ്ങേൽ അതിജീവിച്ചത്.

മുറിവു ചികിത്സിക്കുന്നതിനുള്ള ഡ്രെസിങ്ങോ വൃത്തിയുള്ള തുണിക്കഷണങ്ങളോ നഴ്സ് എന്ന പ്രഫഷനോ ജോലി ചെയ്യാൻ സന്നദ്ധ പ്രവർത്തകരോ ഇല്ലാത്ത ഒരു സമയത്തു അറിവും പ്രതിബദ്ധതയും തന്‍റെ സ്വാധീനവും രാഷ്ട്രീയമായ ബന്ധങ്ങളും ഉചിതമായി ഉപയോഗിച്ചു ഒരുകൂട്ടം ആംഗ്ലിക്കൻ സഹോദരിമാരെയും കത്തോലിക്ക സന്യാസിനികളേയും സംഘടിപ്പിച്ചു യുദ്ധക്കളത്തിൽ കഠിനമായ സേവന സന്നദ്ധതയോടെ ഇറങ്ങിയ നൈറ്റിൻഗേലിന്‍റെ ജന്മദിനം ഇന്‍റർനാഷണൽ നഴ്സസ് ഡേ ആയി ലോക നഴ്സിംഗ് സമൂഹത്തോടൊപ്പം ആഘോഷിക്കുക ഇന്ത്യൻ നഴ്സസ് അസോസിയേഷന് ഏറ്റവും ഉത്തമവും ചാരിതാർത്യപരവുമായ കാര്യമാണ്.

സേവനത്തിനുള്ള അംഗീകാരം, നഴ്സിംഗ് രംഗത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം, നഴ്സിംഗ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് എന്നിവയ്ക്ക് മുൻ‌തൂക്കം നൽകിയാണ് നഴ്സസ് ഡേ ആസൂത്രണം ചെയ്തിട്ടുള്ളത്.

ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യപ്രഭാഷണം നടത്തും. ന്യൂ യോർക്ക് ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷന്‍റെ നോർത്ത് സെൻട്രൽ റീജൺ ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. നീന ഫിലിപ്പ് DHA, RN, FACHE, CENP, CCRNK മുഖ്യാതിഥി ആയിരിക്കും. നഴ്സിംഗ് എക്സലൻസിനുള്ള ആദരണം, എസേ മത്സര വിജയികൾക്കുള്ള അവാർഡ് ദാനം, സ്കോളർഷിപ് വിതരണം, നഴ്സുമാരുടെ കലാ നൃത്ത സംഗീത പ്രകടനം എന്നിവയാണ് മറ്റു പ്രധാന പരിപാടികൾ. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ നടക്കുന്ന ആഘോഷത്തിൽ ഏവർക്കും സ്വാഗതം എന്ന് ഐനാനി നേതൃത്വം അറിയിച്ചു.

വിവരങ്ങൾക്ക് : ഡോ. അന്നാ ജോർജ് 646 732 6143, ഡോ. സോളിമോൾ കുരുവിള 914 309 2507, ജെസി ജെയിംസ് 166 032 024, ഡോളമ്മ പണിക്കർ 347 534 8592, ലൈസി അലക്സ് 845 300 6339, ഏലിയാമ്മ മാത്യു 718 309 8615.

പോൾ ഡി. പനയ്ക്കൽ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​