• Logo

Allied Publications

Europe
റഷ്യയുടെ അന്ത്യശാസനം യുക്രെയ്ന്‍ തള്ളി
Share
കീവ്: കീഴടങ്ങാനുള്ള റഷ്യയുടെ അന്ത്യശാസനം യുക്രെയ്ന്‍ വീണ്ടും തള്ളി. മരിയുപോളിലെ സ്റ്റീൽ പ്ലാന്‍റിൽ തമ്പടിച്ചിരിക്കുന്ന യുക്രെയ്ന്‍ പോരാളികളാരും കീഴടങ്ങാന്‍ സന്നദ്ധരായിട്ടില്ല.

റഷ്യന്‍ അനുമതിയോടെ സ്ഥലവാസികളായ 6000 പേരെ ഇവിടെ നിന്നു ഒഴിപ്പിക്കാന്‍ 90 ബസുകള്‍ എത്തി. ഒരു ലക്ഷം പേര്‍ ഇപ്പോഴും അവിടെയുണ്ട്. ഡോണ്‍ബാസ് മേഖല കൈയടക്കാന്‍ റഷ്യന്‍ സേന നീങ്ങുന്നതിനിടെ, സ്ലൊവിയാന്‍സ്കിലേക്കുള്ള റഷ്യന്‍ മുന്നേറ്റം യുക്രെയ്ന്‍ സൈന്യം തടഞ്ഞു.

യുഎസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ യുക്രെയ്നിനു കൂടുതല്‍ സൈനികസഹായം വാഗ്ദാനം ചെയ്തു. കൂടുതല്‍ ഉപരോധത്തിനും യുഎസ് തയാറെടുക്കുകയാണ്. ഇതിനിടെ, പിന്തുണ അറിയിക്കാന്‍ യൂറോപ്യന്‍ കൗണ്‍സില്‍ മേധാവി ചാള്‍സ് മിച്ചല്‍ കീവിലെത്തി.

4.40 കോടി ജനങ്ങള്‍ അധിവസിക്കുന്ന യുക്രെയ്നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്തവരുടെ എണ്ണം 50.3 ലക്ഷം പിന്നിട്ടുകഴിഞ്ഞു. രണ്ടാം ലോക യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ അഭയാര്‍ഥിപ്രവാഹം ഉണ്ടാകുന്നത്. രാജ്യത്തിനകത്തു തന്നെ 70 ലക്ഷം പേരാണ് വീടുവിട്ടുകഴിയുന്നത്. പോളണ്ട്, സ്ലൊവാക്, ഹംഗറി, റുമാനിയ തുടങ്ങിയ അയല്‍രാജ്യങ്ങളിലെത്തിയ അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക സൗകര്യമൊരുക്കിയവര്‍ ഇപ്പോള്‍ ദീര്‍ഘകാലം കുടുംബമായി അവര്‍ക്കു താമസിക്കാനുള്ള സൗകര്യം നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ്.

ജോസ് കുമ്പിളുവേലില്‍

ഭ​ക്ഷ്യ​വി​ല​യി​ൽ പൊ​റു​തി​മു​ട്ടി ജ​ർ​മ​ൻ​കാ​ർ.
ബെ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​യ്ക്ക് മാ​റു​ക​യാ​ണ്.
യു​കെ​യി​ലും ഇ​നി ന്ധ​മ​ല​യാ​ള​ത്തി​ള​ക്കം​ന്ധ; നൂ​റോ​ളം കു​ട്ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി.
ല​ണ്ട​ൻ : സ​മീ​ക്ഷ യു​കെ കു​ട്ടി​ക​ളി​ൽ ഭാ​ഷാ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ൽ ആ​രം​ഭി​ച്ച സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ വ​
സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം സീ​സ​ണ്‍ 5: മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ ജ​ന​പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് കോ​വി​ഡ് ന​ൽ​കി​യ ഒ
ജ​ർ​മ​നി​യി​ലെ കോ​വി​ഡ് വ്യാ​പ​ന​വ​ർ​ധ​ന ആ​ശു​പ​ത്രി​ക​ളെ നി​ശ്ച​ല​മാ​ക്കി​യേ​ക്കും.
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും വി​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന
സ്റ്റീ​വ​നേ​ജി​ൽ ഫാ. ​ജോ​ർ​ജ് ക​ല്ലൂ​ക്കാ​ട​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി.
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ സ്റ്റീ​വ​നേ​ജ് സെ​ന്‍റ് സേ​വ്യ​ർ പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ ദു​ക്റാ​ന തി​രു​ന്നാ​ൾ ഭ​ക