• Logo

Allied Publications

Americas
ഒക്കലഹോമയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചു
Share
ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതന്‍ ബോവന്‍സ് ആണ് നൂറ്റിപ്പന്ത്രണ്ടാം വയസിൽ അന്തരിച്ചത്. ബോവന്‍റെ ഭര്‍ത്താവ് ലോഗന്‍ കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു. ഇരുവരും വിവാഹിതരായത് അവരുടെ അറുപത്തഞ്ചാം വയസിലാണ്. കോവിഡ് 19നെ അതിജീവിച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം നൂറ്റിപ്പതിനൊന്നാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു.

നഴ്‌സിങ് ഹോമില്‍ കഴിഞ്ഞിരുന്ന ഇവരെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. ജനലില്‍ കൂടി മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.ഇവര്‍ക്ക് ആറു മക്കളും 50 പേരക്കുട്ടികളുമാണ് ഉള്ളത്.

ഭര്‍ത്താവിനെ കുറിച്ചു നല്ല ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെച്ചിരുന്നത്. ഭര്‍ത്താവിനെ ശുശ്രൂഷിച്ചു ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം എന്നെ ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്നില്ലെന്നും ബോവന്‍സ് പറഞ്ഞിരുന്നു.

സന്തോഷകരമായ കുടുംബ ജീവിതം നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണു തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നും ഇവര്‍ പറഞ്ഞിരുന്നു. സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്നു. പളളിയില്‍ പിയാനോ വായിച്ചിരുന്നു.

പി.പി. ചെറിയാന്‍

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ