• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം
Share
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, കെസിഎ പ്രസിഡന്‍റ് റോയ് മാത്യു എന്നിവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു.

ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സയിദ് റമദാന്‍ നദവി റംസാൻ സന്ദേശം നല്‍കി. ബഹറിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖം പങ്കെടുത്തു.

നേരത്തെ കെപിഎ വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി സ്വാഗതം ചെയ്ത സംഗമത്തില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കിഷോര്‍ കുമാര്‍ നന്ദി പറഞ്ഞു. സെക്രട്ടറിയറ്റ് അംഗം രാജ് കൃഷ്ണൻ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, മനോജ്‌ ജമാൽ, നിഹാസ് പള്ളിക്കൽ, കോയിവിള മുഹമ്മദ്‌ കുഞ്ഞ്, നവാസ് കരുനാഗപ്പള്ളി, റോജി ജോൺ, സജീവ് ആയൂർ, രജീഷ് പട്ടാഴി, അജിത് ബാബു, അനൂപ് തങ്കച്ചൻ, ഹരി എസ് പിള്ള, ജിതിൻ കുമാർ എന്നിവരും പ്രവാസിശ്രീ ഭാരവാഹികളായ പ്രദീപ അനിൽ, ജിബി ജോൺ, വൃന്ദ സന്തോഷ്‌, ശാമില ഇസ്മയിൽ, ജ്യോതി പ്രമോദ്, സുമി ഷമീർ, റസീല മുഹമ്മദ്‌ എന്നിവരും സംഗമത്തിനു നേതൃത്വം നല്‍കി.

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത