• Logo

Allied Publications

Americas
അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ജോ ബൈഡൻ
Share
ന്യുയോർക്ക് : 2024 ൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. വാഷിംഗ്ടൺ വെബ്സൈറ്റായ ദി ഹില്ലിലാണ്(THE HILL) ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മത്സരിക്കുന്നതിനുള്ള താൽപര്യം മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയുമായി ബൈഡൻ പങ്കിട്ടതായും വെബ്സൈറ്റ് പറയുന്നു. ബൈഡന്‍റെ പല സ്റ്റേറ്റ്മെന്‍റുകളിലും വീണ്ടും മത്സരിക്കുമെന്ന സൂചനയാണുള്ളത്. താൻ മത്സരിക്കുന്ന വിവരം എല്ലാവരേയും അറിയിക്കുന്നതായും ബൈഡൻ സൈറ്റിൽ കുറിച്ചിട്ടുണ്ട്.

അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് എന്ന പദവി ഇതിനകം തന്നെ ബൈഡനു ലഭിച്ചിട്ടുണ്ട്. രണ്ടാംവട്ടവും മത്സരിച്ചു വിജയിക്കുകയാണെങ്കിൽ ബൈഡന് 82 വയസാകും. 78ാം വയസിലായിരുന്നു ആദ്യം പ്രസിഡന്‍റായി തെഞ്ഞെടുക്കപ്പെട്ടത്.

യുക്രെയ്ൻ റഷ്യൻ അധിനിവേശം, കൊറോണ വൈറസ്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിൻമാറ്റം, അനിയന്ത്രിതമായ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകൾ ബൈഡന്‍റെ ജനകീയ പിന്തുണക്കു മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ബൈഡൻ മത്സരിക്കുകയാണെങ്കിൽ വൈസ് പ്രസിഡന്‍റായി വീണ്ടും കമല ഹാരിസിനെ തന്നെ തെരഞ്ഞെടുക്കുമെന്നും ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പി.പി. ചെറിയാൻ

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി
ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി