• Logo

Allied Publications

Americas
ഭർതൃമാതാവിനെ വെടിവച്ചു കൊന്ന കേസിൽ യുവതി അറസ്റ്റിൽ
Share
ഡാളസ് : ഭർതൃമാതാവിനെ വെടിവച്ചു കൊന്ന കേസിൽ യുവതി അറസ്റ്റിൽ. റിച്ചാർഡ്സണിലെ റണ്ണർ റോഡിലുള്ള സ്റ്റാർബക്സിലാണു സംഭവം.

ഏപ്രിൽ 18 തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. കൊച്ചുമകളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടു ട്രിനീഷ ഒക്ടാവിൽ ട്രിന വാട്ടുസും (23) ഭർതൃമാതാവ് കെന്‍റോറിയോ നിക്കോൾ എഡ്‌വേർഡ്സും തമ്മിൽ തർക്കം നിലനിന്നിരുന്നു. എഡ്‍വേഡിന്‍റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണണമെന്നു വാട്ട്സ് ആവശ്യപ്പെട്ടു. സ്റ്റാർബക്സിൽ കണ്ടുമുട്ടാം എന്നു ഇരുവരും സമ്മതിക്കുകയും ചെയ്തു. കുട്ടിയുമായി സ്റ്റാർബക്സിൽ എത്തിയ എഡ്‍‌വേർഡിനെ പെട്ടെന്നു യാതൊരു പ്രകോപനവുമില്ലാതെ ട്രിന വെടിവയ്ക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.

വെടിയേറ്റു വീണ എഡ്‍വേഡിനു പ്രഥമ ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിവോൾവർ ഉപയോഗിച്ചു രണ്ടുതവണ വെടിയുതിർത്ത ശേഷം കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ച വാട്ട്സിനെ പോലീസ് അറസ്റ്റ് ചെയ്തു റിച്ചാർഡ്സൺ സിറ്റി ജയിലിലടച്ചു. ഇവർക്ക് ഒരു മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

വളരെ ശാന്തമായ റിച്ചാർഡ്സൺ സിറ്റിയിൽ ഈ വർഷം ആദ്യം നടക്കുന്ന കൊലപാതകമാണിതെന്നും ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ റിച്ചാർഡ്സൺ പോലിസ് ഡിപ്പാർട്ട്മെന്‍റിനെ 9727444800 എന്ന നന്പരിൽ അറിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​