• Logo

Allied Publications

Americas
വിമാനത്തിൽ മാസ്ക് ധരിക്കാൻ നിർബന്ധിക്കില്ല: ടിഎസ്എ
Share
ഫ്ളോറിഡ: വിമാനങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ). വിമാനങ്ങൾ, ‌ട്രെയ്നുകൾ, ബസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന ഫെഡറൽ സർക്കാർ തീരുമാനം ഫ്ളോറിഡ ഫെഡറൽ ജഡ്ജി തള്ളിയതോടെയാണ് പുതിയ തീരുമാനം.

ടാന്പ യുഎസ് ഡിസിട്രിക്ട് ജഡ്ജി കാതറിൻ കിംബൽ ഫെബ്രുവരി 18 നാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. സെപ്റ്റംബർ 13 വരെയാണ് ഇതിനു പ്രാബല്യം.

2021 ഫെബ്രുവരിയിലാണ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിഡി) മാസ്ക് ഉപയോഗം നിർബന്ധമാക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ കോടതി എടുത്തു കളഞ്ഞത്. ഇതോടെ സിഡിഡിയുടെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ മാസ്കിംഗ് ഉത്തരവ് അസാധുവായി.

ഹെൽത്ത് ഫ്രീഡം ഡിഫൻസ് ഫണ്ട് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. മാസ്ക് ധരിക്കാൻ നിർബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം ഫെഡറൽ ജഡ്ജിയുടെ വിധി നിരാശാജനകമാണെന്നു വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. പുതിയ വിധി മാസ്ക് ധരിക്കാതിരിക്കാൻ സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം എന്നും അവർ കൂട്ടിചേർത്തു. വിധിക്കെതിരെ മറ്റു നിയമ നടപടികൾ ആലോചിക്കുന്നുണ്ടെന്നും ജെൻ സാക്കി പറഞ്ഞു.

പി.പി. ചെറിയാൻ

ഡാളസിൽ ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ് : ക്യാ​ൻ​വാ​സി​ൽ ചാ​യ​കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ർ​ണ ചി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര ക​ല
ന്യൂ​യോ​ർ​ക്കി​ൽ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഓ​ഗ​സ്റ്റ് 17ന്.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 20 വ​രെ ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
കോ​ട്ട​യം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബി​സി​ന​സ് ഫോ​റം ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന്‍റെ ലോ​ഗോ പ്ര​കാ​
ഗീ​താ​മ​ണ്ഡ​ലം വി​ഷു: ശ്യാം ​ശ​ങ്ക​ർ മു​ഖ്യ അ​തി​ഥി.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ നാ​ല് ദ​ശ​ക​ങ്ങ​ളി​ൽ ഏ​റെ ആ​യി പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും സ​മ​ഗ്ര​മാ​യി പി​ന്തു​ട​ർ
കാ​റി​ൽ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു; യു​എ​സി​ൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.
നെ​ബ്രാ​സ്ക: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി കാ​റി​ൽ ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.