• Logo

Allied Publications

Middle East & Gulf
ലീഗല്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആൻഡ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു
Share
ദോഹ : ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസീന്‍റെ പുതിയ സംരംഭമായ ലീഗല്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആൻഡ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു.

പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദിന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ സംരംഭകര്‍ക്ക് ഉപയോഗപ്രദമായ ബിസിനസ് കണ്‍സള്‍ട്ടന്‍സി, സാധാരണക്കാര്‍ക്കും ലേബര്‍ ജോലിക്കാര്‍ക്കും കോടതി , നിയമ സഹായങ്ങള്‍ നല്‍കുക എന്ന ഉത്തമ ലക്ഷ്യത്തോടെയാണ്, ഈ ഉദ്യമത്തിനു തുടക്കം കുറിച്ചതിനു പിന്നിലെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് അല്‍ ഹുദവി അഭിപ്രായപ്പെട്ടു.

ദുബായില്‍ യൂണിയന്‍ മെട്രോ സ്റ്റേഷന്‍, ഇന്ത്യയില്‍ കാലിക്കട്ട് , ഈജിപ്തില്‍ കെയ്‌റോ, ഖത്തറില്‍ വക്ര, ദോഹ, സ്‌പോര്‍ട്‌സ് സിറ്റി മെട്രോ സ്റ്റേഷന്‍, തുടങ്ങിയ ഓഫീസുകള്‍ ഇപ്പോള്‍ നടന്നു വരുന്നു.

2026 ഓടെ യൂറോപ്പിലും ഇതിന്‍റെ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ ഹുദവി പറഞ്ഞു. ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ അല്‍മവാസിം അക്കാദമി, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും അറബി പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വ. ജാഫര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ പ്രവാസികള്‍ക്ക് ഈ ഉദ്യമം വലിയ പിന്തുണയാണെന്നും നാള്‍ വഴികളില്‍ ഖത്തറിലെ പല പ്രശ്‌നങ്ങളും ലേബര്‍ കേസുകളും വിജയിപ്പിച്ചത് എടുത്തു പറയേണ്ടതാണെന്നു അദ്ദേഹം കൂത്തിച്ചേര്‍ത്തു.ആരോഗ്യ മേഖലയിലെ ഡോ. മീര്‍ മൂപ്പന്‍ , ഡിഎസ്എം ഹെല്‍ത്ത് കെയര്‍ മാനേജര്‍ ജാഫര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഗല്‍ അഡ്വൈസർ അഡ്വ.ജാഫര്‍ ഖാന്‍ , ഖത്തറിലെ സ്വദേശി പ്രമുഖ സംരംഭകന്‍ ഹമദ് അല്‍ ഖാദിര്‍, ഖാലിദ് മഖ്ബൂല്‍ അല്‍ എബിസി, നൈജീരിയന്‍ സംരംഭകന്‍ മൂസ, സീ ഇന്‍റർനാഷണൽ കണ്‍സള്‍ട്ടൻസി ഡയറക്ടര്‍ സഫര്‍ ഇക്ബാല്‍ സാഹിബ്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര , മുഹമ്മദ് കല്ലാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത