• Logo

Allied Publications

Europe
ഡോ.മുരളി തുമ്മാരുകുടി ബോണിലെ യുഎന്‍ ആസ്ഥാനത്ത് ചുമതയേറ്റു
Share
ബര്‍ലിന്‍: ജര്‍മ്മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ സ്ഥിതിചെയ്യുന്ന United Nations Convention Combat Desertification (UNCCD) ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജി 20 ഗ്ളോബല്‍ ഇനിഷ്യേറ്റീവിന്‍റെ കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടറായി ഡോ. മുരളി തുമ്മാരുകുടി ചുമതലയേറ്റ ശേഷം അണ്ടര്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം ചായെ സന്ദര്‍ശിച്ചു. ഈ മാസം 11 നാണ് പുതിയ സ്ഥാനമേറ്റെടുത്തത്.

യുദ്ധവും ദുരന്തവുമുള്ള പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജി20 ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണ രംഗത്തേക്ക് പദ്ധതി നിര്‍വ്വഹണമാണ് പുതിയ ലക്ഷ്യം. പുതിയ ദൗത്യത്തിന്റെ ഭാഗമായി മെയ് 7 മുതല്‍ 20 വരെ ആഫ്രിക്കയില്‍ പ്രത്യേകിച്ച് അബിജാനിലും 29 മുതല്‍ 31 വരെ സൗദി അറേബ്യയിലെ റിയാദിലും സന്ദര്‍ശനം നടത്തുമെന്നും ലേഖകനോടു പറഞ്ഞു.

കഴിഞ്ഞ ഇരുപത് വര്‍ഷം ജനീവയില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി സേവനത്തിന് ശേഷമാണ് ഐക്യരാഷ്ട്ര സഭയുടെ ബോണ്‍ ഓഫീസിലേക്ക് എത്തിയത്. ദുരന്തപ്രതികരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ വിദഗ്ധനായ അദ്ദേഹം, 35ലധികം രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും നിരവധി വലിയ സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളുടെയും പാരിസ്ഥിതിക അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.