• Logo

Allied Publications

Europe
സമാധാന ആഹ്വാനവുമായി മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
Share
വത്തിക്കാന്‍ സിറ്റി: ലോക സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. എന്നാല്‍, റഷ്യയെ പേരെടുത്തു പരാമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല. യുക്രെയ്നെ യുദ്ധത്തിലേക്കു വലിച്ചിഴച്ചതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് സെന്‍റ് ല പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികള്‍ക്കു പ്രവേശനം ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുകയും ചെയ്തു. കുര്‍ബാന അര്‍പ്പണത്തിനു ശേഷം നടത്തിയ അഭിസംബോധനയില്‍ മാര്‍പാപ്പ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യങ്ങളോടു കൃതജ്ഞത അറിയിക്കുകയും ചെയ്തു.

ഇസ്രയേലും പലസ്തീനും തമ്മിലും ലെബനന്‍, സിറിയ, ഇറാഖ്, ലിബിയ, മ്യാന്‍മര്‍, കോംഗോ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കിടയിലും അനുരഞ്ജനത്തിനു മാര്‍പാപ്പ ആഹ്വാനം ചെയ്തു. ശനിയാഴ്ച രാത്രി നടന്ന പാതിരാക്കുര്‍ബാനയിലും മാര്‍പാപ്പ പങ്കെടുത്തിരുന്നു. യുക്രെയ്നില്‍ നിന്ന് മൂന്ന് എംപിമാരും മെലീറ്റോപോള്‍ മേയറും പാതിരാക്കുര്‍ബാനയില്‍ പങ്കെടുത്തു.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം