• Logo

Allied Publications

Middle East & Gulf
സംഗീത ആൽബം "തേരി ഹുസൂരി' ശ്രദ്ധേയമാകുന്നു
Share
അബുദാബി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് "തേരി ഹുസൂരി' എന്ന ക്രിസ്ത്യൻ സംഗീത ആൽബം. മസിഹി സംഗതി എന്ന കൂട്ടായ്മയാണ് ആൽബം തയാറാക്കിയത്.

ദൈവത്തിന്‍റെ മഹത്വം പ്രതിപാദിക്കുന്ന വരികളാണ് സംഗീത ആൽബത്തിലൂടെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. "നിൻ തിരുസന്നിധിയിൽ ഞാൻ ഇന്നു കുമ്പിടുന്നു' എന്ന മലയാളം ഗാനത്തിന്‍റെ ഹിന്ദി പരിഭാഷയാണ് തേരി ഹുസൂരി.

ടിജോ തോമസും ബിനു പോത്തനുമാണ് ഗാനം മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത്. ബ്രൈറ്റ് , അനീഷ് , ഉമേഷ് , വിനിത, കെസിയ, ബിൻസി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ടാസ് ജെയിംസ് സംഗീത സംവിധാനവും രതീഷ് എബ്രഹാം റെക്കോർഡിംഗും നിർവഹിച്ചു. ബ്രൈറ്റ് എബ്രഹാം ഗായക സംഘത്തിനു നേതൃത്വം നൽകി. സുബിൻ സോജൻ എഡിറ്റിംഗ് നിർവഹിച്ചു. റെഡ് എക്സ് മീഡിയായുടെ പ്രൊഡക്ഷനിൽ, മുസഫ ബ്രദറൻ ചർച്ച് സെന്‍ററിലാണ് ചിത്രീകരണം നടന്നത്.

അനിൽ സി. ഇടിക്കുള

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത