• Logo

Allied Publications

Middle East & Gulf
മലയാളം മിഷൻ ഷാർജ പഠനോത്സവ ഫല പ്രഖ്യാപനം
Share
ഷാർജ: മലയാളം മിഷൻ ഷാർജ മേഖലയുടെ 2022 ലെ അധ്യാപകയോഗവും രണ്ടാമത് കണിക്കൊന്ന പഠനോത്സവ ഫല പ്രഖ്യാപനവും പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ നടന്നു.

ലോകമെമ്പാടുമുള്ള നമ്മുടെ പുതു തലമുറ മലയാളവും കേരളീയ സംസ്ക്കാരവും പഠിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. മലയാളികൾ ലോകത്തിന്‍റെ ഏതു കോണിലായാലും നമ്മുടെ സംസ്ക്കാരം ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സ്വത്വബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് മലയാളം മിഷൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളായ എല്ലാ കുട്ടികളേയും മലയാളം മിഷന്‍റെ ഭാഗമാക്കേണ്ടതിന്‍റെ ആവശ്യകതയെ
കുറിച്ചും അതിനുവേണ്ടി എല്ലാ സാംസ്കാരിക സാമൂഹ്യ സംഘടനകളും കൂട്ടായ്മകളും ശ്രമിക്കണമെന്നും ആദ്ദേഹം അഭ്യർഥിച്ചു. യാതൊരു ലാഭേഛയും കൂടാതെ നിസ്വാർത്ഥ സേവനം നടത്തുന്ന മലയാളഭാഷയെ നെഞ്ചേറ്റിയ അധ്യാപകരെ അദ്ദേഹം തന്‍റെ ആദരവും അഭിനന്ദനങ്ങളും അറിയിച്ചു.

യോഗത്തിൽ മലയാളം മിഷൻ പoനോത്സവത്തിന്‍റെ ചുമതല വഹിക്കുന്ന ഭാഷാ അധ്യാപകനായ ഉണ്ണി അമ്മയമ്പലം ആശംസകൾ നേർന്നു സംസാരിച്ചു. ഷാർജ മേഖല കോഓർഡിനേറ്റർ ശ്രീകുമാരി ആന്‍റണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപിക ഷീന സ്വാഗതം ആശംസിച്ചു.മലയാളം മിഷൻ യുഎഇ കോഓർഡിനേറ്ററും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ കെ.എൽ. ഗോപി ആശംസകൾ നേർന്നു. ദീപ്തി നന്ദി പറഞ്ഞു.

ജനുവരി ഏഴിനു മലയാളം മിഷന്‍റെ നേതൃത്വത്തിൽ നടന്ന ഷാർജ മേഖലയുടെ രണ്ടാമത് കണിക്കൊന്ന പഠനോത്സവത്തിൽ 73 പഠിതാക്കൾ പങ്കെടുത്തു. പoനോത്സവത്തിൽ എല്ലാ കുട്ടികളും ഉന്നത നിലവാരം പുലർത്തി. പഠനോൽസവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും
സൂര്യകാന്തി ഡിപ്ലോമ കോഴ്സിലേക്ക് തുടർപഠനത്തിനായി അർഹത നേടി പ്രവേശനം നേടി കഴിഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.