• Logo

Allied Publications

Europe
മലയാളി അസോസിയേഷൻ സണ്ടർലാൻഡ് ഓവറോൾ ചാമ്പ്യന്മാർ
Share
ഷട്ടിൽ ബാഡ്മിന്‍റ‌ൺ ഡബിൾസ് ടൂർണമെന്‍റിൽ മലയാളി അസോസിയേഷൻ സണ്ടർലാൻഡ് ഓവറോൾ ചാമ്പ്യന്മാർ.

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ സണ്ടർലാന്‍റ് ‘മാസ് ‘ സംഘടിപ്പിച്ച ടൂർണമെന്‍റിൽ പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്ററിന്‍റെ റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടിയപ്പോൾ വനിതാ ഡബിൾസ് കിരീടം മാസിന്‍റെ രോഷിനി റെജി അനറ്റ് ടോജി കൂട്ടുകെട്ടിനാണ്.

ഡബിൾ വിഭാഗത്തിൽ മാഞ്ചെസ്റ്ററ്റൽ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടി. പ്രസ്റ്റണിൽ നിന്നുള്ള സിബിൻ അമീൻ അമൽ പ്രസാദ് സഖ്യം റണ്ണേഴ്സ് അപ്പായി. ഫെബിൻ വിൻസെന്‍റ് എബി കുര്യൻ സഖ്യം റോബിൻ രാജ് പ്രിൻസ് മാത്യൂ സഖ്യം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വനിതകളുടെ ഡബിൾസ് വിഭാഗത്തിൽ റോഷിനി റെജി അനറ്റ് ടോജി സഖ്യം വിജയിച്ചപ്പോൾ രശ്മി രാഹുത് നിഷ കോസ് സഖ്യം റണ്ണേഴ്സ് അപ്പായി. ലീമ ഷാജി ഗീതിക സഖ്യവും ജയശ്രീരാജു ഫിയോണ ഫെലിക്സ് സഖ്യം മൂന്നും നാലും സ്ഥാനവും പങ്കിട്ടു.

ജൂണിയർ ഗേൾസ് വിഭാഗം സിംഗിൾസിൽ എയ്ഞ്ചൽ ബെന്നി ജേതാവായി. അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെൽകോസ്, ഒലിവിയ പ്രദീപ് എന്നിവർ മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയർ ബോയ്സ് സിംഗിൾസിൽ ബെഞ്ചമിൻ സിബി, ഡാനിയേൽ ബിജു എന്നിവർ ജേതാക്കളായി. റിച്ചാർഡ് റെയ്മണ്ട്, ഗബ്രിയേൽ ബിജു ‌എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ദേവിക ദീപക്, റൂബൻ റെജി, ആര്യൻ ചന്ദ്ര ബോസ് എന്നിവർ മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയർ ബോയ്സ് വിഭാഗത്തിൽ ഫ്ലമിൻ ബിനു ആദി ചന്ദ്ര ബോസ് സഖ്യം ജേതാക്കളായി. ബെസ്റ്റിൻ ബിജോ സിറിൽ സോജോ സഖ്യം രണ്ടാം സ്ഥാനവും നോയൽ ടോം സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാന്‍റിന്‍റെ സിറ്റി സ്പേസ് സ്പോർട്സ് ഹാളിൽ നടന്ന മത്സരങ്ങൾ അസോസിയേഷൻ പ്രസിഡന്‍റ് റെജി തോമസ് ‌ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. സ്പോട്സ്കോർഡിനേറ്റർ ഷാജി ജോസ്, ട്രഷറർ അരുൺ ജോളി, എക്സിക്യൂട്ടീവ് മെമ്പർ ജോത്സന ജോയി, ഫൗണ്ടർ മെംബർമാരായ സോജൻ സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ, പ്രതീപ് തങ്കച്ചൻ, മാസ് സ്പോട്സ്ഓർഗനൈസർ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷകോസ്, ജിമ്മി അഗസ്റ്റ്യൻ, ബിജു വർഗീസ്, ബാഡ്മിന്‍റൺ ക്യാപ്റ്റൻ ബിജു ചന്ദ്ര ബോസ് തുടങ്ങി മാസിന്‍റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ജൂണിയേഴ്സ് ബോയ്സ് വിഭാഗത്തിൽ ആറു ടീമും ഗേൾസ് വിഭാഗത്തിൽനാല് ടീമും സീനിയേഴ്സിൽ അഞ്ചു ടീമും അഡൽസ് വിഭാഗത്തിൽ 27 ടീമുമുൾപ്പെടെ 42 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്.

നാലു ഗ്രൂപ്പുകളായി തിരിച്ചു തുടങ്ങിയ മത്സരത്തിൽ ആദ്യ റൗണ്ടിൽ ആറു മത്സരങ്ങളാണ് ഓരോ ടീമും കളിച്ചത്. അതിൽ വിജയിച്ച ടീമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.
വൈകുന്നേരം അഞ്ചു മണിയോടെ ഓരോ വിഭാഗത്തിന്‍റേയും ഫൈനൽ റൗണ്ട് നടന്നു. പുരുഷന്മാരുടെ ഡബിൾസ് മത്സരത്തോടെ ടൂർണമെന്‍റ് അവസാനിച്ചു.

സമാപന സമ്മേളനത്തിൽ മാസ് പ്രസിഡൻ് റെജി തോമസ് അധ്യക്ഷത വഹിച്ചു. മലയാളം യുകെ(www.malayalamuk.com) ന്യൂസ് ഡയറക്ടർ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മ യോർക്ക്ഷയർ ആൻഡ് ഹമ്പർ കോഓർഡിനേറ്ററും ജോയിന്‍റ് ട്രഷറുമായ ബാബു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ് ഡയറക്ടർ ഡിഗ്ന കെയർ, എൽദോ പോൾ ഔൾ ഫൈനാൻസ്, കമ്മിറ്റിയംഗങ്ങളായ ഷാജി ജോസ്, അരുൺ ജോളി, ജോസ്ന ജോയി, മുൻ പ്രസിഡന്‍റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോർജ് (ICA), ടെറിലോംഗ്സ്റ്റാഫ്, എന്നിവർ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികൾ ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ടൂർണമെന്‍റിന്‍റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിൻ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിണി റെജി എന്നിവരെ മൊമെന്‍റോ നൽകി ആദരിച്ചു.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​