അബുദാബി: കോഴിക്കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മൂന്നാമത് എവി ഹാജി മെമ്മോറിയൽ വോളി ബോൾ ടൂർണമെന്‍റിന്‍റെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
കോഴിക്കോടൻ വനിതകളുടെ രുചി വൈവിദ്ധ്യം കൊണ്ടു നിറഞ്ഞ ഇഫ്താർ സംഗമത്തിൽ ഇഫ്താർ സ്നാക്സുകൾ മികവേറി.
ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ നടന്ന ചടങ്ങ് കേന്ദ്ര കെഎംസിസി വർക്കിംഗ് പ്രസിഡന്‍റ് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. മൂന്നാമത് എ.വി. ഹാജി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് ലോഗോ അബുദാബി കെഎംസിസി പ്രസിഡന്‍റ് ഷുക്കൂർ അലി കല്ലുങ്കൽ അഹല്യ ഗ്രൂപ്പ് പ്രതിനിധി ജിജോവിനു നൽകി പ്രകാശനം ചെയ്തു.
ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം, സമീർ, അഹ്മദ് ബല്ലാകടപ്പുറം ഇബ്രാഹിം ബഷീർ, ഹാരിസ് ബാഖവി, മുസ്തഫ വാഫി, ഷറഫുദ്ദീൻ മംഗലാട്, സി.എച്ച്. ജാഫർ തങ്ങൾ തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കൾ, വ്യവസായ രംഗത്തെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹാരിസ് അത്തോളി, ജാഫർ വരയാലിൽ, അഷ്റഫ് നജാത്ത് നൗഷാദ് കൊയിലാണ്ടി, ഹമീദ് കച്ചേരികുനി, ഇസ്മായിൽ തൊട്ടിൽ പാലം, സിദ്ദീഖ് എളേറ്റിൽ , കെ.കെ. കാസിം, മജീദ് അത്തോളി, റഫീഖ് ബാലുശേരി, അസ്മർ , റസാഖ് കൊളക്കാട്, സാദത്ത്, ഷംസുദ്ദീൻ കുന്നമംഗലം, മഹബൂബ്, ഷംസുദ്ദീൻ കൊടുവള്ളി, ഫഹീം ബേപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
കാസിം മാളിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ബാസിത്ത് കായക്കണ്ടി സ്വാഗതവും അഷ്റഫ് സി.പി. നന്ദിയും പറഞ്ഞു അനിൽ സി. ഇടിക്കുള
|