• Logo

Allied Publications

Middle East & Gulf
ഖുര്‍ആന്‍ പാരായണ മത്സരത്തിനു ഉജ്ജ്വല തുടക്കം
Share
അബൂദാബി: റംസാനോടനുബന്ധിച്ച് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ യുഎഇ യിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന് പ്രൗഡോജ്വലമായ തുടക്കം.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രതിഭകളാണ് മാറ്റുരച്ചത്.

അബൂദാബി ഗ്രാൻഡ് ഷെയ്ഖ് സായിദ് മസ്ജിദിലെ ഖാരിഉം ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് മസ്ജിദ് ഇമാമുമായ ഡോ. അഹ്മദ് അബ്ദുല്‍ അളീം അബൂസലീമയുടെ ഖുര്‍ആന്‍ പാരായണത്തോടെ മത്സരങ്ങള്‍ ആരംഭിച്ചു. സ്വദേശികളും വിദേശികളുമടങ്ങുന്ന പ്രമുഖ വിധികര്‍ത്താക്കളാണ് മത്സരം വിലയിരുത്തുന്നത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഉസ്താദ് റൗഫ് അഹ്സനി, കെഎംസിസി പ്രസിഡന്‍റ് ശുകൂറലി കല്ലുങ്ങല്‍ എന്നിവര്‍ ആശംസകര്‍ നേര്‍ന്നു.

ജൂണിയർ വിഭാഗം പ്രാഥമിക മത്സരത്തില്‍ ഏറ്റവും മികവ് പ്രകടിപ്പിച്ച എട്ടു മത്സരാര്‍ഥികള്‍ അവസാന ഘട്ട മത്സരത്തിനു യോഗ്യത നേടി. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ഫൈനല്‍ ഏപ്രിൽ 18 നു (തിങ്കൾ) രാത്രി 9.30നു ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

അനിൽ സി. ഇടിക്കുള

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത