• Logo

Allied Publications

Middle East & Gulf
യാത്രയയപ്പു നൽകി
Share
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബത്ഹ ഏരിയ കമ്മിറ്റി അംഗവും ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന പി.എസ്. അബ്ദുറഹ്മാന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പു നൽകി.

32 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന പി.എസ്. റഹ്മാൻ പാലക്കാട് കോട്ടായി സ്വദേശിയാണ്. കേളിയുടെ ബത്ഹ ഏരിയ രൂപീകരണ കാലം മുതൽ അംഗമായി പ്രവർത്തിക്കുന്ന പിഎസ്എ. കേളി ബത്ഹ മർഗബ് യൂണിറ്റ് എക്സികുട്ടീവ് കമ്മിറ്റി അംഗം, ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ, ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബത്ഹ ക്ലാസിക് ഹാളിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗം കെ.പി. കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ബത്ഹ ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ സ്വാഗതം പറഞ്ഞു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേളി സെക്രട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗം സെൻ ആന്‍റണി, ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ വിനോദ്, അനിൽ അറക്കൽ, സലിം മടവൂർ, ഉമ്മർ, ഷഫീഖ്, ബത്ഹ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജു തായമ്പത്ത്, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം ഷാജി റസാഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മോഹൻദാസ്, ഗോപി, യൂണിറ്റ് സെക്രട്ടറിമാരായ സുധീഷ്, ബിജു ഉള്ളാട്ടിൽ, ഫാസ്‌ലി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിശ്വനാഥൻ, പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും, യൂണിറ്റിന്‍റേയും ഉപഹാരങ്ങൾ പിഎസ്എക്ക് കൈമാറി. പി.എസ്എ. റഹ്മാൻ ചടങ്ങിനു നന്ദി പറഞ്ഞു.

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത