• Logo

Allied Publications

Americas
അമേരിക്കയിൽ ഈസ്റ്റർ വാരാന്ത്യത്തില്‍ മൂന്നു വെടിവയ്പുകളിൽ രണ്ടു മരണം, 30 പേർക്ക് പരിക്ക്
Share
പിറ്റസ്ബർഗ് : സൗത്ത്കരോളൈന, പിറ്റ്സ്ബർഗ്‌ , ഹാംപ്ടണ്‍ കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്നു വ്യത്യസ്ത വെടിവയ്പുകളിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു

ഞായറാഴ്ചപുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ ഒരു നിശാക്ലബില്‍ നടന്ന വെടിവയ്പിൽ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണം നടത്തുന്ന സൗത്ത് കരോളൈനയിലെ സ്റ്റേറ്റ് ലോ എന്‍ഫോഴ്‌സ്‌മെന്‍റ് ഡിവിഷന്‍ പറഞ്ഞു.

പിറ്റ്‌സ്ബര്‍ഗില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്ന ഒരു വാടക വീട്ടിലെ പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷത്തെ തുടർന്നു വെടിവയ്പുണ്ടായത്. അവിടെ കൂടിയവരിൽ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പിറ്റ്സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ചീഫ് സ്‌കോട്ട് ഷുബെര്‍ട്ട് പറഞ്ഞു. ഇവിടെ കൗമാരക്കാരായ രണ്ടു പേർ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൗത്ത് കരോളൈന സംസ്ഥാന തലസ്ഥാനമായ കൊളംബിയയിലെ തിരക്കേറിയ മാളില്‍ ഞായറാഴ്ചയാണ് വെടിവയ്പ് നടക്കുന്നത്. കൊളംബിയാന സെന്‍ററിൽ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേര്‍ക്ക് വെടിയേറ്റതായും അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും കൊളംബിയ പോലീസ് മേധാവി ഡബ്ല്യുഎച്ച് ഹോള്‍ബ്രൂക്ക് പറഞ്ഞു.

ഈസ്റ്റര്‍ വാരാന്ത്യത്തിൽ നടന്ന ഈ വെടിവയ്പുകൾക്കു പുറമെ സമീപ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് സബ് വേയിലും ഈ മാസം ആദ്യം കലിഫോര്‍ണിയയിലെ സാക്രമെന്‍റോയിൽ, ഡൗണ്‍ടൗണ്‍ കോമണ്‍സ് ഷോപ്പിംഗ് മാളിനും സ്റ്റേറ്റ് ക്യാപിറ്റോളിനും സമീപമുള്ള തിരക്കേറിയ സ്ഥലത്തും സമാന രീതിയിൽ വെടിവയ്പു നടന്നതായി പോലീസ് അറിയിച്ചു.

അമേരിക്കയിൽ ഈ മാസം നടന്ന വെടിവയ്പുകൾ കടുത്ത തോക്കു നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും ഈ ആവശ്യം ഉയർന്നു വരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ