• Logo

Allied Publications

Middle East & Gulf
സത്താർ കുന്നിലിനു സ്വീകരണം നല്‍കി
Share
കുവൈറ്റ് സിറ്റി: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിനു ഐഎംസിസി കുവൈത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

സാധാരണയായി രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയിലേക്ക് പ്രവാസി ഘടകങ്ങളിലെ നേതാക്കളെ പരിഗണിക്കാറില്ല. എന്നാല്‍ സത്താർ കുന്നിലിനെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് പ്രവാസ ലോകത്ത് തുടർന്നുകൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകരാമാണെന്ന് ഐഎംസിസി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഐഎംസിസി ജിസിസി കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയായ സത്താർ കുന്നിലിനെ മെട്രോ മെഡിക്കല്‍ കെയർ സിഇഒ ഹംസ പയ്യന്നൂർ പൊന്നാട അണിയിച്ച് ആദരിച്ചു. ഐഎംസിസി നേതാക്കളായ ഹമീദ് മധൂർ, ശരീഫ് താമരശേരി , അബൂബക്കർ, ഇ.എൽ. ഉമ്മർ, വിവിധ സംഘടനാ നേതാക്കളായ സജി ജനാർദനൻ, വിനോദ് , അഡ്വ. സുബിൻ അറക്കൽ , ബി.എസ്. പിള്ള, ഹമീദ് കേളോത്, തോമസ് കടവിൽ, ഖലീൽ അടൂർ, അനിയൻ കുഞ്ഞ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സലിം കോട്ടയിൽ

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത