കുവൈറ്റ് സിറ്റി: കാസർഗോഡ് എക്സ്പാർട്ടിയെറ്റ് അസോസിയേഷൻ കുവൈത്ത് (കെഇഎ) ഫർവാനിയ എരിയ കമ്മിറ്റി തക്കാര റസ്റ്ററന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചെയർമാൻ ഖലിൽ അടൂർ ഉദ്ഘാടനം ചെയ്തു .
കെഇഎ ഫർവാനിയ പ്രസിഡന്റ് ഇഖ്ബാൽ പെരുമ്പ അധ്യക്ഷത വഹിച്ചു. കെഇഎ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഇഫ്ത്താർ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി.എ. നാസർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി, സി.എച്ച് ഒർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര, ഉപദേശക ബോർഡ് അംഗങ്ങളായ ഹമീദ് മധൂർ, രാമകൃഷ്ൻ കള്ളാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറി ജലീൽ ആരിക്കാടി, ഫർവാനിയ ഏരിയ ഭാരവാഹികളായ ഷുഹൈബ് ഷെയ്ഖ്, അസർ കുമ്പള, വിവിധ ഏരിയകൾക്ക് വേണ്ടി ഫാറൂഖ് ഷർക്കി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ കേന്ദ്ര സഹ ഭാരവാഹികളായ ഹാരിസ് മുട്ടുംതല, യാദവ ഹോസ്ദുർഗ്, സത്താർ കൊളവയൽ വിവിധ ഏരിയ ഭാരവാഹികളായ കാദർ കടവത്, ഹമീദ് , ഹനീഫ പാലായി, സുമേഷ് രാജ്, സുരേന്ദ്രൻ മുങ്ങത്, രത്നാകരൻ തലക്കാട്,ഹസൻ ബല്ല,നവാസ്, റഹീം ആരിക്കാടി, സിദ്ധിക്ക് ഷെർകി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ റഫീഖ് ഒളവറ സ്വാഗതവും ജനറൽ സെക്രട്ടറി അനിൽ ചീമേനി നന്ദിയും പറഞ്ഞു.
സലിം കോട്ടയിൽ
|