• Logo

Allied Publications

Middle East & Gulf
കേളി മുസാമിയ, അൽഗുവയ്യ യൂണിറ്റ് സമ്മേളനങ്ങൾ
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി മുസാമിയ ഏരിയയിലെ മുസാമിയ, അൽഗുവയ്യ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

സഖാവ് അനൂപ് നഗറിൽ നടന്ന മുസാമിയ സമ്മേളനം ബദിയ രക്ഷാധികാരി കമ്മിറ്റി അംഗം സരസൻ ഉദ്ഘാടനം ചെയ്തു. ജെറി തോമസ് സ്വാഗതവും, യൂണിറ്റ് പ്രസിഡന്‍റ് വിജയൻ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി നിസ്സാറുദ്ദീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാജു കുമാർ വരവ്ചെലവു കണക്കും കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷെമീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, യൂണിറ്റ് സെക്രട്ടറി നിസ്സാറുദീൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മുഹമ്മദാലി രക്തസാക്ഷി പ്രമേയവും സാജു കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഗോപി, ജോർജ്, ജെറി തോമസ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഗോപി, ഷെമീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, മുഹമ്മദ് ഷാൻ, ലാൽ, അനീസ് അബൂബക്കർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്‍റ് സാജു കുമാർ, വൈസ് പ്രസിഡന്‍റ് വിജയൻ, സെക്രട്ടറി മുഹമ്മദാലി, ജോയിന്‍റ് സെക്രട്ടറി സുനിൽ, ട്രഷറർ ബാബു.ജി, ജോയിന്‍റ് ട്രഷറർ ഗോപിനാഥൻ. എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. മുഹമ്മദാലി നന്ദി പറഞ്ഞു.

രക്തസാക്ഷി ഹരിദാസ് നഗറിൽ നടന്ന അൽഗുവയ്യ സമ്മേളനം ബദിയ രക്ഷാധികാരി കമ്മിറ്റി അംഗം റഫീക്ക് പാലത്ത് ഉദ്ഘാടനം ചെയ്തു. അനീഷ് അബുബക്കർ സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് ഇക്ബാൽ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷാൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുനീർ വരവ്ചെലവു കണക്കും കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷമീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂണിറ്റ് സെക്രട്ടറി ഷാൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ബിയാസ് രക്തസാക്ഷി പ്രമേയവും സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബിയാസ്, അനീഷ് അബുബക്കർ, വേലു ബാബു എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. നൗഷാദ്, നടരാജൻ, നിസാറുദീൻ, ഗോപി, ജെറി തോമസ്, സുരേഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് നൗഷാദ്, വൈസ് പ്രസിഡണ്ടുമാർ തരുൺ, ഷാജി, സെക്രട്ടറി അനീഷ് അബുബക്കർ, ജോയിന്‍റ് സെക്രട്ടറിമാർ ബിയാസ്, ഇക്ബാൽ, ട്രഷറർ സന്തോഷ്, ജോയിന്‍റ് ട്രഷറർ ബിനോയ്‌ കണ്ണൻ,എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. അനീഷ് അബുബക്കർ നന്ദി പറഞ്ഞു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.