• Logo

Allied Publications

Americas
ഈസ്റ്റർ, സഹനത്തെ അർഥവത്താക്കുന്ന ഉദ്ധാനം : തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത
Share
ഡാളസ്: യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്നതാണ് ഈസ്റ്ററിന്‍റെ എക്കാലത്തെയും സന്ദേശം. ഉയിർപ്പ് മരണത്തിന്‍റെ ശക്തിയിൽമേലുള്ള വിജയമാണ്, ജീവന്‍റെ സാധ്യതയെ ഹനിക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല.

കല്ലറയുടെ മൂടിയും വലിയ കല്ലും മുദ്രയും താത്കാലികമായി ക്രിസ്തു ശരീരത്തെ മറച്ചുവെങ്കിലും എന്നേക്കുമായി ഇല്ലാതാക്കുവാൻ അതിനായില്ല എത്ര തമസ്കരിച്ചാലും സത്യം ഒരിക്കലും പരാജയപ്പെടില്ല അത് വിജയിക്കുകതന്നെ ചെയ്യും എന്ന് ഉഥാനം വെളിവാകുന്നു. നന്മയെ ആത്യാന്തികമായി പരാജയപ്പെടുത്തുവാൻ ആർക്കും കഴിയില്ല .

ഈസ്റ്റർ ലില്ലി ഈ നാളുകളിൽ പുഷ്പിച്ചു നിൽക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എത്ര പട്ടുപോയി എന്നു കരുതിയാലും വെള്ളവും വളവും ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങൾ ലഭ്യമായില്ലെങ്കിലും ഈസ്റ്റർ സീസണിൽ അത് പൂവണിയും . ഒരു തരത്തിൽ ഇത് പ്രകൃതിയുടെ നിയമമാണ്. ബാഹ്യ ഇടപെടലുകളല്ല അതിനെ ജീവിക്കുന്നതിന് മറിച്ചു ആന്തരികമായ ഒരു ശക്തി അതിനു നൽകപ്പെട്ടിരിക്കുന്നു.ഉദ്ധാരണത്തിന്‍റെ ശക്തി ആന്തരികമാണ് .പുറത്തുനിന്നും ആർക്കും അതിനെ പരാജയപ്പെടുത്താൻ ആവില്ല. അതുകൊണ്ടു വേദനയ്ക്കുള്ള സാധ്യതയാണ് ഈസ്റ്റർ വെളിപ്പെടുത്തുന്നത് .

സഹനത്തെ അർഥവത്താക്കുന്ന ഉദ്ധാനം ഇന്നും തിന്മയുടെയും മരണത്തിന്‍റേയും ശക്തികൾക്കെതിരെ പോരാടുവാൻ ഉയർപ്പു ന മുക്ക് ശക്തി നൽകണം .ഈസ്റ്റർ സാക്ഷ്യത്തിന്‍റെ പ്രേരക ശക്തിയാണ് .യേശു ഉയർത്തെഴുന്നേറ്റു ഇരിക്കുന്നു എന്നു കേട്ട ഉടനെ മറിയവും കൂട്ടരും ശിഷ്യന്മാരെ ഈ സദ്‌വാർത്തമാനം അറിയിക്കുവാൻ താല്പര്യപ്പെടുന്നു .അവർക്ക് പങ്കിടുവാൻ ഒരു സന്ദേശം ഉണ്ടായിരുന്നു .ക്രൂശിക്കപ്പെട്ടവനായ ക്രിസ്തു തന്നെയാണ് ഉയത്തെഴുനേറ്റ യേശു.അത് ലോകത്തോട് പങ്കുവയ്ക്കാനുള്ള തിടുക്കബോധമാണ് അവരിൽ ദർശിക്കുന്നത് . ഓരോ ഉയർപ്പും സാക്ഷ്യത്തിന് ആയിട്ടുള്ള ആഹ്വാനമാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നാം അനുഭവിച്ചറിയണം .അനുദിന ജീവിതത്തിൽ നാം സാക്ഷ്യമുള്ളവരാകണം .

സഭയെ ക്രിസ്തു നിയോഗിച്ചതും നിങ്ങൾ ഭൂമിയുടെ അറ്റത്തൊളം എന്‍റെ സാക്ഷികളാകണം എന്നുള്ള ആഹ്വാനത്തോടെയാണ് . ഈ സാക്ഷ്യത്തിന്‍റെ തുടർച്ചയാണ് ദൈവം സഭയിലൂടെ ആഗ്രഹിക്കുന്നതും. ഈസ്റ്റർ കേവലം വർഷത്തിലൊരിക്കൽ ആഘോഷിച്ചു അവസാനിപ്പിക്കാനുള്ളതല്ല .അനുദിനം സാക്ഷ്യത്തിനായി നമ്മെ സമർപ്പിക്കുന്നതിനുള്ള വെല്ലുവിളികൂടിയാണ് .അതിനായി ദൈവം നിങ്ങൾക്ക് ശക്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു
മാർ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്താ ‌ആശംസ സന്ദേശത്തിൽ പറഞ്ഞു.

പി.പി. ചെറിയാൻ

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ടാ​പ്പ​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.