• Logo

Allied Publications

Middle East & Gulf
ഇഫ്താർ സംഗമം നടത്തി
Share
കുവൈറ്റ് സിറ്റി: കാസർഗോഡ് എക്സ്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സാൽമിയ ആൻഡ് ഹവല്ലി ഏരിയ കമ്മിറ്റി ഹവല്ലി പാർക്ക്‌ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

സാൽമിയ ഏരിയ പ്രസിഡന്‍റ് ഫാറൂഖ് ഷർക്കിയുടെ അധ്യക്ഷതയിൽ കെഇഎ ചെയർമാൻ ഖലീൽ അടൂർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ഇരുന്നോറോളം പേർ പങ്കെടുത്ത പരിപാടിയിൽ ചീഫ് പേട്രൺ സത്താർ കുന്നിൽ റംസാനിലെ പാപ മോചനത്തെ കുറിച്ച സംസാരിച്ചു

ഗൈനക്കോളജിസ്റ്റ് പ്രഫ. ഡോ. കേശവറാവു മുഖ്യഥിതി ആയിരുന്നു . റംസാൻ മാസത്തിലെ മത സൗഹർദ ഒത്തുചേരൽ എല്ലായ്‌പോഴും ഉണ്ടാവട്ടെ എന്ന് ആശംസിച്ചു. കെഇഎ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് പി.എ. നാസർ ഓൺകോസ്റ്റ് റീട്ടയിൽ കുവൈത്തിനുള്ള ഉപഹാരം നൽകി.

സെൻട്രൽ കമ്മിറ്റി ട്രഷർ സി.എച്ച്. മുഹമ്മദ്‌ കുൻഹി , സലാം കളനാട്, വിമൽ ശിവൻ, എന്നിവർ സംസാരിച്ചു. ഫൈസൽ സി.എച്ച്, സമീഉള്ള, മുഹമ്മദ്‌ ഹദ്ധാദ്, സമീർ ബദരിയ , യൂസഫ് കൊത്തിക്കാൽ, യൂനുസ് അതിഞ്ഞാൽ, ഫൈസൽ ബി.കെ., ഇക്ബാൽ അരികാടി, അബ്ദുൽ ബാരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, കൺവീനർ ഫായിസ് ബേക്കൽ സ്വാഗതവും ജനറൽ സെക്രട്ടറി ഹസൻ ബല്ല നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത