• Logo

Allied Publications

Middle East & Gulf
ചില്ലയുടെ പ്രതിമാസ വായനസംവാദ പരിപാടി പുനരാരംഭിച്ചു
Share
റിയാദ് : കോവിഡ് കാലത്തെ ചെറിയ ഇടവേളക്കുശേഷം ചില്ല സർഗവേദിയുടെ പ്രതിമാസ വായനസംവാദ പരിപാടി പുനരാരംഭിച്ചു. കോവിഡിന്‍റെ തുടക്കക്കാലത്ത് നടത്തിയ ഓൺലൈൻ സംവാദങ്ങളുടെയും "എന്‍റെ വായന' എന്ന മാസികാ പരമ്പരയുടെയും തുടർച്ചയായി ഓൺലൈനിലാണ് ഏപ്രിൽ മാസത്തെ വായന അരങ്ങേറിയത്. തുടർന്നു വരുന്ന മാസങ്ങളിൽ പഴയതു പോലെ ഓഫ്‍ലൈനിലാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

നാം നേരിട്ടും അല്ലാതെയും അനുഭവിക്കുന്ന യുക്രെയ്ൻ യുദ്ധക്കെടുതികളുടെ പശ്ചാത്തലത്തിൽ, വൈക്കം മുഹമ്മദ് ബഷീർ എഴുതിയ വിഖ്യാതമായ ‘ശബ്ദങ്ങൾ’ എന്ന നോവലാണ് ഇത്തവണത്തെ വായനക്കും സംവാദത്തിനുമായി തിരഞ്ഞെടുത്തത്.

നോവലിന്‍റെ സംക്ഷിപ്ത വിവരണം ലീന കോടിയത്ത് അവതരിപ്പിച്ചു. ‘യുദ്ധമുഖങ്ങളിലെ മനുഷ്യർ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദത്തിന് ഇഖ്ബാൽ കൊടുങ്ങല്ലൂർ തുടക്കം കുറിച്ചു. മിത്തുകളിൽ തുടങ്ങി ചരിത്രത്തിലൂടെയും വർത്തമാനകാല സംഭവങ്ങളിലൂടെയും കടന്നുപോയി യുദ്ധങ്ങളുടെ മനുഷ്യവിരുദ്ധതയും വ്യാകുലതകളും അദ്ദേഹം പങ്കുവച്ചു. യുദ്ധവും അതിന്‍റെ രാഷ്‌ടീയവും, യുദ്ധത്തിൽ ഇരകളാക്കപ്പെടുന്നവരുടെ ദൈന്യതയും പരിസ്ഥിതിയുടെ നാശവും പലായനത്തിലേക്ക് എറിയപ്പെടുന്ന നിസഹായരായ മനുഷ്യരുമെല്ലാം വായനാനുഭവത്തിലും സംവാദത്തിലും വിഷയമായി.

75 വർഷം മുന്പ് ബഷീർ എഴുതിയ ശബ്ദങ്ങൾ എന്ന നോവൽ ഉയർത്തുന്ന വിഷയങ്ങളുടെ കാലിക പ്രസക്തിയും ബഷീറിയൻ ജീവിത ദർശനത്തിന്‍റെ സവിശേഷതകളും ചർച്ചയായി.

അഡ്വ. ആർ.മുരളീധരൻ, മൂസ കൊമ്പൻ, ബീന, സീബ കൂവോട്, ബഷീർ കാഞ്ഞിരപ്പുഴ, ശ്രീകുമാർ വാസു, നസീർ, ഷാജഹാൻ തുടങ്ങിയവർ സംവാദത്തിൽ പങ്കാളികളായി. എം.ഫൈസൽ അവലോകനം നടത്തി. സി.എം.സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത