• Logo

Allied Publications

Delhi
ഡിഎംഎ മംഗല്യ ഭാഗ്യയിലേക്ക് സഹായ വാഗ്‌ദാനവുമായി ഗോകുലം ഗോപാലനും
Share
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ പുതിയ സംരംഭമായ നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന ഡിഎംഎ മംഗല്യ ഭാഗ്യയിലേക്ക് സഹായ വാഗ്‌ദാനവുമായി ഗോകുലം ഗോപാലനും.

എല്ലാ വർഷവും ഒരു കുട്ടിയുടെ മംഗല്യം നടത്തുന്നതിനാവശ്യമായ തുക നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ആർ കെ പുരത്തെ കേരള സ്‌കൂളിൽ നടന്ന ഡിഎംഎയുടെ സ്ഥാപക ദിനാഘോഷ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡന്‍റ് മണികണ്ഠൻ കെ.വി.യുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി സി. ഹരിശങ്കർ മുഖ്യാതിഥിയായിരുന്നു. ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ഉപദേശക സമിതി അംഗം ബാബു പണിക്കർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നോർത്ത് ഇന്ത്യൻ ഹെഡ് എൻ.കെ. ജിഷാദ്, ആഘോഷകമ്മിറ്റി കൺവീനറും വൈസ് പ്രസിഡന്‍റുമായ രഘുനാഥൻ നായർ കെ.ജി., ജനറൽ സെക്രട്ടറി ടോണി കെ.ജെ., അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളിധരൻ, ട്രഷറാർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറാർ പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിച്ചു.

ഈ വർഷത്തെ ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരം എ.ടി. സൈനുദിനും ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരം അനിതാ കലേഷ് ബാബുവിനും ചടങ്ങിൽ സമ്മാനിച്ചു.

വാദ്യ പ്രവീൺ കലാശ്രീ ഡോ. ചെറുതാഴം കുഞ്ഞിരാമൻ മാരാർ, ഓർമ്മ ശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മാസ്റ്റർ സിദ്ധാർത്ഥ് രാജേഷ്, അഖിലേന്ത്യാ തലത്തിൽ നടന്ന കഥകളി മത്സരത്തിൽ രണ്ടാം സ്ഥാനത്തിനർഹയായ ആദിത്യാ ആർ, മലയാളം മിഷൻ നടത്തിയ "സുഗതാഞ്ജലി' കാവ്യാലാപനത്തിൽ വിജയികളായ അർച്ചനാ നായർ, ബർഖാ നായർ, സംഗീതനൃത്താദ്ധ്യാപകരായ ബാലകൃഷ്‌ണ മാരാർ, ഡോ. നിഷാ റാണി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

തുടർന്നു ഗുരു ബാലകൃഷ്‌ണ മാരാരുടേയും ഡോ. നിഷാ റാണിയുടേയും സംഘങ്ങൾ അവതരിപ്പിച്ച സംഗീതനൃത്ത സായാഹ്നം ആഘോഷ പരിപാടികൾക്ക് മികവുറ്റതാക്കി. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

പരിപാടികൾ https://youtu.be/URgozks3cTk എന്ന യുട്യൂബ് ലിങ്കിൽ ലഭ്യമാണ്.

പി.എൻ. ഷാജി

ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 28 മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 28,29 തീ‌​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും.
ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ശു​ചീ​ക​ര​ണ ദിനം സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഡി​എം​എ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്
മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കന്‍റെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക മേ​ഖ​ല​യി​ലെ പാ​ര്‍​ക്കി​ല്‍ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പ