• Logo

Allied Publications

Americas
പിഎംഎഫ് ജിസിസി സംഗമവും ഗ്ലോബൽ ഫെസ്റ്റും മേയ് 20 നു ഖത്തറിൽ
Share
ഡാളസ് : പിഎംഎഫ് ജിസിസി കോൺഫറൻസും ഗ്ലോബൽ ഫെസ്റ്റും ഖത്തറിൽ മേയ് 20നു (വെള്ളി) നടത്തുമെന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡന്‍റും പരിപാടിയുടെ മുഖ്യ കോഓർഡിനേറ്ററുമായ എം.പി. സലീം അറിയിച്ചു.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥി ആയി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് (യുഎസ്എ), ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം ജോർജ് പടികകുടി (ഓസ്ട്രിയ), സാബു ചെറിയാൻ (ഗ്ലോബൽ ഡ‍യറക്ടർ ബോർഡ് അംഗം), ബിജു കർണൻ (ഡയറക്ടർ ബോർഡ് അംഗം), ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം (സൗദി അറേബ്യ), വൈസ് പ്രസിഡന്‍റ് സാജൻ പട്ടേരി (വിയന്ന), ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി.പി. ചെറിയാൻ (ഡാളസ്) എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. പിഎംഎഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, (യുകെ), ജിസി സി രാജ്യങ്ങളിലെ സംഘടന നേതാക്കൾ, നാട്ടിലും, ഖത്തറിലും മറ്റു വിവിധ തലങ്ങളിലുള്ള സാമൂഹ്യസാംസ്‌കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുക്കും.

ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി "സ്നേഹപൂർവം ബാപ്പുജി' എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസഡർ അവാർഡുകൾ വിതരണം ചെയ്യും, ഖത്തറിലെ പിഎംഎഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ലൈഫ്മെഡിക്കൽ ഇൻഷ്വറൻസിന്‍റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐഡി കാമ്പയിനും നടക്കും. മറ്റു ജിസിസി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും ഡിജിറ്റൽ ഐഡി നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ടാകും. അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്നു പ്രവർത്തിച്ചവരെയും ആരോഗ്യ പ്രവർത്തകരെയും ‌ യുക്രൈനിലെ വിദ്യാർഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും ചെയ്യും.

പരിപാടിക്ക് മാറ്റു കൂട്ടുവാൻ കലാ, സാംസ്‌കാരിക, സംഗീത, നൃത്ത പരിപാടികളും, പി എം എഫ് ഷോർട്ഫിലിമും അരങ്ങേറും. പിഎംഎഫ് ജിസിസി കോൺഫറൻസിനും ഗ്ലോബൽ ഫെസ്റ്റിനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽപ്രസിഡന്‍റ് എം.പി. സലീം, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ അറിയിച്ചു.

പി.പി. ചെറിയാൻ

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)