• Logo

Allied Publications

Americas
സ​ഹ​പാ​ഠി സ്കൂ​ളി​ന്‍റെ ശു​ചി​മു​റി​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു; പ​തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Share
കാ​ൻ​സ​സ് സി​റ്റി: മി​സോ​റി കാ​ൻ​സ​സ് സി​റ്റി നോ​ർ​ത്ത് ഈ​സ്റ്റ് മി​ഡി​ൽ സ്കൂ​ളി​ൽ പ​തി​നാ​ലു​കാ​ര​ന്‍റെ കു​ത്തേ​റ്റു സ​ഹ​പാ​ഠി കൊ​ല്ല​പ്പെ​ട്ടു.

രാ​വി​ലെ ഒ​ൻ​പ​തു മ​ണി​യോ​ടെ​യാ​ണ് സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ വ​ച്ചു 14 വ​യ​സു​ള്ള മാ​ന്വ​ൽ ജെ. ​ഗു​സ്മാ​ൻ അ​തേ പ്രാ​യ​മു​ള്ള സ​ഹ​പാ​ഠി​യു​ടെ കു​ത്തേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ കാ​ണു​ന്ന​ത്. ഉ​ട​ൻ പോ​ലി​സി​ൽ അ​റി​യി​ച്ചു. ര​ക്തം വാ​ർ​ന്നു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യും പ്ര​തി​യും കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ​തി​നാ​ൽ പൊ​ലി​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ല്ല. ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​റി​നും ആ​യു​ധം അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പി​ന്നീ​ടു കു​ട്ടി​യെ ജു​വ​നൈ​ൽ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.

കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഗോ ​ഫ​ണ്ട് മീ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ൻ​സ​സ് സി​റ്റി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ക്കു​ന്ന നാ​ല​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്. ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി എ​ല്ലാ കു​ട്ടി​ക​ളു​ടേ​യും മു​ൻ​പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ഗു​സ്മാ​ന്‍റെ വി​യോ​ഗം കൂ​ട്ടു​കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും താ​ങ്ങാ​വു​ന്ന​തി​ലേ​റെ​യാ​ണെ​ന്നു സ്കൂ​ൾ സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.