കുവൈറ്റ് സിറ്റി: മുസ്ലീം എജ്യുക്കേഷൻ സൊസൈറ്റിയുടെ കുവൈറ്റ് ചാപ്റ്റർ ഖൈത്താനിലെ ഹോട്ടൽ രാജധാനിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ എംഇഎസ് കുടുംബാംഗങ്ങൾക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ഐസ അഷ്റഫ്ന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡൻറ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് കൊടുവള്ളി റംസാൻ പ്രഭാഷണം നടത്തി. വിശുദ്ധ മാസത്തിൽ കരഗതമാക്കുന്ന ന·യുടെ ചൈതന്യം തുടർന്നുള്ള ജീവതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്പോഴാണ് യാഥാർഥ നോന്പുകാരനാവുകയുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സകാത് സെല്ലിന്റെ പ്രവർത്തനത്തെ കുറിച്ച് ചാരിറ്റി കണ്വീനർ സാദിഖ് അലി വിവരിച്ചു. കുവൈറ്റിലെ വിവിധ സംഘടന നേതാക്കളായ സത്താർ കുന്നിൽ (ഐഎംസിസി ), നാസർ സുല്ലമി,അബ്ദു അടക്കാനി(ഹുദാ സെന്റർ)സുനാഷ് ഷുക്കൂർ, അഷ്റഫ് ഏകരൂൽ, അബ്ദുൽ അസീസ് സിപി (കെകെഐസി), ഇബ്രാഹിം കുന്നിൽ, റഫീഖ് കെ.സി,അബ്ദുൽ സലാം (കെകഐം. )ശിഹാബ്, അബ്ദുൽ റഹീം(കെഐഎഫ്എഫ്), മുഹമ്മദ് ഷബീർ,ഫസീലുല്ലാഹ്,റഷീദ് തക്കാര(ഫ്രൈഡേ ഫോറം, )ഷറഫുദീൻ കണ്ണോത്ത്, മുഹമ്മദ് അസ്ലം(കെ.എം.സി.സി) ബഷീർ ബാത്ത, എം എം സുബൈർ (കെ ഡി എൻ എ) പി എ നാസർ (കെ.ഇ.എ)സിദീഖ് മദനി (ഐഐസി )ഡോ. അമീർ(ഐഡിഎഫ് ),ഡോ. അബ്ദുൽ ഫത്താഹ്, ഡോ. യാസിർ, ഹാരിസ് ലുലു ഹൈപ്പർ മാർക്കറ്റ്, അഫ്സൽ ഖാൻ മലബാർ ഗോൾഡ്, സീനിയർ മെന്പർ സിദീഖ് വലിയകത്ത് എന്നിവർ പങ്കെടുത്തു.
പരിപാടികൾക്ക് ജനറൽ സെക്രട്ടറി അശ്റഫ് അയൂർ, അശ്റഫ് പി.ടി, ഖലീൽ അടൂർ, ഡോ മുസ്തഫ, ഗഫൂർ കൊയിലാണ്ടി, റമീസ് സലേഹ്, മുജീബ്, നൗഫൽ, സഹീർ, ഫിറോസ്, റയീസ് സലേഹ്, അൻവർ മൻസൂർ ആദം, ഉസ്മാൻ ഓജി, നെസ്ലിൻ നൂറുദീൻ, ജെസീൻ ജബ്ബാർ, അർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
സലിം കോട്ടയിൽ
|