റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി അൽഖർജ് ഏരിയയിലെ മലഫ് യൂണിറ്റ്, ബത്ഹ ഏരിയയിലെ മർഗബ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
സി.കെ.രാജു നഗറിൽ നടന്ന മലഫ് യൂണിറ്റ് സമ്മേളനം ഏരിയ ആക്ടിംഗ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മൊയ്തീൻ സ്വാഗതവും സാദിഖ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ആഷിഖ് ബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അബ്ദുൽ അലി വരവ്ചെലവു കണക്കും, കേളി കേന്ദ്ര കമ്മറ്റി അംഗവും റൗദ രക്ഷാധികാരി കണ്‍വീനറുമായ ജോഷി പെരിഞ്ഞനം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മറ്റിയംഗം സെൻ ആന്റണി, യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ആഷിഖ് ബഷീർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഷിഹാബ് രക്തസാക്ഷി പ്രമേയവും, ബഷീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷുക്കൂർ, ഏരിയ രക്ഷാധികാരി കണ്‍വീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയപ്രസിഡന്റ് സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി അംഗം ബാലു വേങ്ങേരി, മണികണ്ഠൻ, ഏരിയ കമ്മിറ്റി അംഗം ഗോപാലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് സാദിഖ്, സെക്രട്ടറി ഷുക്കൂർ, ട്രഷറർ ഷിഹാബ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഷുക്കൂർ സമ്മേളനത്തിന് നന്ദി പറഞ്ഞു.
രക്തസാക്ഷി സന്ദീപ് നഗറിൽ നടന്ന മർഗബ് യൂണിറ്റ് സമ്മേളനം ബത്ഹ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം പി.എസ്.എ.റഹ്മാൻ ഉദ്ഘാടനം ചെയ്തു. വിജയകുമാർ സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജേഷ് ചാലിയാർ വരവ് ചെലവ് കണക്കും, കേളി കേന്ദ്രകമ്മറ്റി അംഗം സെൻ ആന്റണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബിജു ഉള്ളാട്ടിൽ, കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. പ്രശാന്ത്, ഏരിയ രക്ഷാധികാരി കമ്മറ്റി കണ്‍വീനർ രജീഷ് പിണറായി, ഏരിയ സെക്രട്ടറി പ്രഭാകരൻ, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ, ഏരിയ വൈ:പ്രസിഡന്റ് കെ.പി കൃഷ്ണൻ, ഏരിയ കമ്മറ്റി അംഗം ഉമ്മർ, വിനോദ്, ബിജു തായന്പത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിജിൻ കൂവള്ളൂർ രക്തസാക്ഷി പ്രമേയവും വിശ്വനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നവാസ്, ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി ബിജു ഉള്ളാട്ടിൽ, ട്രഷറർ ഗോപിനാഥ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ബിജു ഉള്ളാട്ടിൽ സമ്മേളനത്തിന് നന്ദി പറഞ്ഞു.
|