• Logo

Allied Publications

Americas
സോ​ണി അ​ന്പൂ​ക്ക​ൻ ഫൊ​ക്കാ​ന അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന​യു​ടെ 202224 ഭ​ര​ണ​സ​മി​തി​യി​ൽ അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി സോ​ണി അ​ന്പൂ​ക്ക​ൻ മ​ത്സ​രി​ക്കു​ന്നു. ക​ണ​ക്ടി​ക്ക​റ്റി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​റ്റി​ന്‍റെ(​കെഎ​സി​ടി ) ഭാ​ഗ​മാ​യ സോ​ണി അ​ന്പൂ​ക്ക​ൻ നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്. ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ഡ​മി​യു​ടെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ സോ​ണി ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ദ​മി​യു​ടെ ഭാ​ഗ​മാ​യ ’അ​ക്ഷ​ര ജ്വാ​ല’ എ​ന്ന പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ ഒ​രാ​ൾ​കൂ​ടി​യാ​ണ്.

ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ബോ​ബി മ​ല​യാ​ളം ഫൗ​ണ്ടേ​ഷ​ൻ മ​ല​യാ​ളം എ​ന്‍റെ മ​ല​യാ​ളം പ​ദ്ധ​തി​യി​ൽ ഫൊ​ക്കാ​ന​യെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​തി​ന് ല​യാ​ളം എ​ന്‍റെ മ​ല​യാ​ളം പ​ദ്ധ​തി​യു​ടെ ഫൊ​ക്കാ​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ ആ​യ സോ​ണി അ​ന്പൂ​ക്ക​ന് മി​ക​ച്ച ഏ​കോ​പ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ മ​ല​യാ​ളം അ​റി​യാ​ത്ത​വ​രെ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ബാ​സി​ഡ​ർ​മാ​രാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ പ്രാ​പ്ത​രാ​ക്കി​യ​തി​നാ​ണ് ഫൊ​ക്കാ​ന​യ്ക്കും ഈ ​പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്ന സോ​ണി അ​ന്പൂ​ക്ക​നും അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ ഭാ​ഗ​മാ​യ ’ മ​ല​യാ​ളം എ​ന്‍റെ മ​ല​യാ​ളം’, ടെ​ക്സാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​ല​യാ​ളം ഡി​പ്പാ​ർ​ട്മെ​ൻ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ഭാ​ഷാ വി​പു​ലീ​ക​ര​ണ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​യു​മാ​യി യോ​ജി​ച്ചാ​ണ് ഫൊ​ക്കാ​ന​യു​ടെ മ​ല​യാ​ളം അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​ത്തെ സി​ഗ്നേ​ച്ച​ർ പ​ദ്ധ​തി​യാ​യ ഭാ​ഷ​ക്കൊ​രു ഡോ​ള​ർ എ​ന്ന പ​ദ്ധ​തി​യും മ​ല​യാ​ളം അ​ക്കാ​ദ​മി​യി​യു​ടെ ഭാ​ഗ​മാ​ണ്.

തൃ​ശൂ​രി​ലെ പ്ര​ശ​സ്ത​മാ​യ അ​ന്പൂ​ക്ക​ൻ കു​ടും​ബാം​ഗ​മാ​യ സോ​ണി മാ​ള​ക്ക​ടു​ത്ത് പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി​യാ​ണ്. പി​താ​വ് കെ.​വി. തോ​മ​സ് ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. അ​മ്മ ആ​നി വീ​ട്ട​മ്മ കു​റ​ച്ചു​കാ​ലം അ​ധ്യാ​പി​ക​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ള​യ​സ​ഹോ​ദ​ര·ാ​ർ: മോ​ണി (സ്റ്റാ​ൻ​ഫോ​ർ​ഡ്, ക​ണ​ക്ടി​ക്ക​റ്റ്) ടോ​ണി (കിം​ഗ്സ്റ്റ​ണ്‍, കാ​ന​ഡ). ഭാ​ര്യ: മ​രി​യ തൈ​വ​ള​പ്പി​ൽ മ​ക്ക​ൾ: അ​ബി​ഗെ​യ്ൽ, അ​ന്ന​ബെ​ൽ, ആ​ൻ​ഡ്രൂ.

തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ നി​ന്ന് ബി​ടെ​ക് ബി​രു​ദം നേ​ടി​യ സോ​ണി എ​ൻ​ഐ​ടി. സൂ​റ​റ്റ്ക​ലി​ൽ നി​ന്നും എം ​ടെ​ക്ക് ബി​രു​ദാ​ന്ത​ര ബി​രു​ദം നേ​ടി​യ​ശേ​ഷം കാ​ന്പ​സ് ഇ​ന്‍റ​ർ​വ്യൂ​വി​ലൂ​ടെ ടി​സി​എ​സ് എ​ന്ന ക​ന്പ​നി വ​ഴി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ സോ​ണി വി​വി​ധ റോ​ളു​ക​ളി​ലാ​യി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഐ​ടി മാ​നേ​ജ്മെ​ന്‍റ് ലീ​ഡ​ർ​ഷി​പ്പ് ത​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി തി​ള​ങ്ങി വ​രു​ന്ന മി​ക​ച്ച ഐ.​ടി. പ്രൊ​ഫെ​ഷ​ണ​ൽ ആ​ണ്. സീ​യാ​റ്റി​നി​ലാ​യി​രു​ന്നു ആ​രം​ഭം. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ച ശേ​ഷം 2008 മു​ത​ൽ ക​ണ​ക്ക​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​തി​നി​ടെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹാ​ർ​ട്ട്ഫോ​ഡി​ൽ നി​ന്ന് എം.​ബി. എ, ​എം.​ഐ. ടി. ​സ്ലോ​ണ്‍ മാ​നേ​ജ്മെ​ന്‍റി​ൽ നി​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ ഉ​ന്ന​ത ബി​രു​ദ​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്റ്റ് (ക​ഐ​സി​ടി) യു​ടെ 20182020 ക​ല​യ​ള​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​സി​ഡ​ണ്ട് ആ​യി​രു​ന്നു അ​ദ്ദേ​ഹം. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മി​ക​ച്ച പ്രാ​സം​ഗി​ക​ൻ കൂ​ടി​യാ​യ സോ​ണി അ​ന്പൂ​ക്ക​ൻ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഡി​സ്ട്രി​ക്റ്റ് 51 ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി​യും നി​ർ​വ​ഹി​ച്ചി​രു​ന്നു. ഹാ​ർ​ട്ട് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൈ​ഫ് സ്പീ​ഡ് ക്ല​ബ് പ്ര​സി​ഡ​ണ്ട് ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

ഫൊ​ക്കാ​ന​യു​ടെ നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി​യി​ലെ വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടും പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക​ളു​മു​ള്ള യു​വാ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളി​ൽ​പ്പെ​ട്ട നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് സോ​ണി അ​ന്പൂ​ക്ക​ൻ. ലീ​ല മാ​രേ​ട്ട് പ്ര​സി​ഡ​ണ്ട് ആ​യി മ​ത്സ​രി​ക്കു​ന്ന ടീ​മി​ൽ നി​ന്നാ​ണ് സോ​ണി അ​ന്പൂ​ക്ക​ൻ അ​ടു​ത്ത ഭ​ര​ണ​സ​മി​തി​യി​ൽ അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.