• Logo

Allied Publications

Europe
പാ​സ്പോ​ർ​ട്ട് ശ​ക്തി​യി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ മു​ന്നി​ൽ
Share
ല​ണ്ട​ൻ: കോ​വി​ഡും യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​നു​മി​ട​യി​ൽ യൂ​റോ​പ്യ​ൻ പാ​സ്പോ​ർ​ട്ടു​ക​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഒ​ന്നാ​യി നി​ൽ​ക്കു​ന്നു. റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശം മൂ​ലം യു​ക്രെ​യ്നി​ലെ യു​ദ്ധം ഉ​ണ്ടാ​യി​രു​ന്നി​ട്ടും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ടു​ക​ൾ ഹെ​ൻ​ലി പാ​സ്പോ​ർ​ട്ട് സൂ​ചി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ക​യാ​ണ്.

ജ​ർ​മ്മ​നി യൂ​റോ​പ്പി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടാ​യി തു​ട​രു​ന്നു. ലോ​ക റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു. ദ​ക്ഷി​ണ കൊ​റി​യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​തേ​സ​മ​യം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും വി​സ​ഫ്രീ, വി​സ​ഓ​ണ്‍​അ​റൈ​വ​ൽ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളി​ൽ 190 രാ​ജ്യ​ങ്ങ​ളി​ൽ വി​സ ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാം. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പാ​സ്പോ​ർ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ ഇ​തി​ന് യോ​ഗ്യ​രാ​ണ്. മൊ​ത്തം 190 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​സ ര​ഹി​ത യാ​ത്ര​യ്ക്ക് അ​നു​വാ​ദ​മു​ണ്ട്.

ഫി​ൻ​ലാ​ൻ​ഡ്, ഇ​റ്റ​ലി, ലു​ക്സം​ബ​ർ​ഗ്, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് വി​സ​യ്ക്ക് അ​പേ​ക്ഷി​ക്കാ​തെ ത​ന്നെ ലോ​ക​മെ​ന്പാ​ടു​മു​ള്ള മൊ​ത്തം 189 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. യു​ണൈ​റ്റ​ഡ് കിം​ഗ്ഡം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്, ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് 187 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം ന​ൽ​കു​ന്നു​ണ്ട്.

നി​ല​വി​ൽ, യ​പ​ക്രെ​യ്നി​ന് വി​സ​ഫ്രീ, വി​സ​ഓ​ണ്‍​അ​റൈ​വ​ൽ സ്കോ​ർ 143 ഉ​ണ്ടെ​ന്ന് ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്ണേ​ഴ്സി​ന്‍റെ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തി.

റ​ഷ്യ റാ​ങ്കിം​ഗി​ൽ 49ാം സ്ഥാ​ന​ത്തി​ന് പി​ന്നി​ലാ​ണ്. ജ​പ്പാ​നും സിം​ഗ​പ്പൂ​രും വീ​ണ്ടും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു, അ​തേ​സ​മ​യം ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പാ​സ്പോ​ർ​ട്ട് ഉ​ള്ള​വ​ർ​ക്ക് വി​സ​യ്ക്ക് ബാ​ധ്യ​ത​യി​ല്ലാ​തെ മൊ​ത്തം 192 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം.

പ​ട്ടി​ക​യു​ടെ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്ത് അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പാ​സ്പോ​ർ​ട്ടി​ന് വി​സ​ഫ്രീ, വി​സ​ഓ​ണ്‍​അ​റൈ​വ​ൽ 26 രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.