• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് എന്‍റെ കൃഷി 202122 വിജയികളെ പ്രഖ്യാപിച്ചു
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ കുവൈറ്റ്‌ മലയാളികളുടെ ജനകീയ പരിപാടിയായ "എന്‍റെ കൃഷി 2021 22 ' കാര്‍ഷിക മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു.

അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാർ "കർഷകശ്രീ" (ഒന്നാം സ്ഥാനം) പുരസ്‌കാരവും, "കർഷക പ്രതിഭ' (രണ്ടാം സ്ഥാനം) പുരസ്‌കാരം അബ്ബാസിയ മേഖലയിൽ നിന്നുള്ള രാജൻ ലോപ്പസും , "കർഷക മിത്ര' (മൂന്നാം സ്ഥാനം) പുരസ്‌കാരം അബ്ബാസിയ മേഖലയിൽ നിന്നുള്ള അൻസൺ പത്രോസും നേടി. കല കുവൈറ്റിന്‍റെ 4 മേഖലകളിൽ നിന്നായി 19 പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ഞൂറോളം (500) മൽസരാർഥികളാണു നവംബർ മുതൽ മാർച്ച് വരെ 5 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഫഹാഹീൽ മേഖലയിൽ നിന്ന് സജി ജോർജ് , ജയൻ വർഗീസ് ,സുനിൽ സണ്ണി ,ഷിജു സിൽമോൻ ,ജെയിൻ കുര്യൻ അബുഹലീഫ മേഖലയിൽ നിന്ന് രാജൻ തോട്ടത്തിൽ ,സുരേഷ് ബാബു ,അഷ്‌റഫ് ,അലക്സ് സി ചാണ്ടി ,സ്റ്റീഫൻ സാൽമിയ മേഖലയിൽ നിന്ന് ഷൈബു കരുൺ,ബേബി തോമസ് ,ഷിനി ,ജസ്റ്റിൻ അബ്ബാസിയ മേഖലയിൽ നിന്ന് സന്തോഷ് എം ബി,ലിബു ടൈറ്റസ് ,സന്തോഷ് ,ജിവിൻ & ബിനീഷ് ,ജിനോ ഫിലിപ്പ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് എല്ലാവിധ ആശംസകളും,അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് ആക്ടിങ് പ്രസിഡന്‍റ് ശൈമേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പറഞ്ഞു.

സലിം കോട്ടയിൽ

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​