• Logo

Allied Publications

Americas
ടെക്സസില്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത് ഡാളസില്‍
Share
ഡാളസ്: ടെക്സസ് സംസ്ഥാനത്ത് 2022 ല്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് ഡാളസില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു അധികൃതര്‍. ഡാളസ് കൗണ്ടിയിലെ താമസക്കാരനായ ഒരാള്‍ക്കാണ് വൈറസ് കണ്ടെത്തിയതെന്ന് ഹ്യൂമൻ ഹെല്‍ത്ത് സര്‍വീസസും സ്ഥിരീകരിച്ചു.

കൊതുകളില്‍ നിന്നാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. വൈറസ് ബാധിച്ചുവെങ്കിലും, പലരിലും രോഗലക്ഷണങ്ങള്‍ കാണാറില്ലെന്നും 20 ശതമാനത്തിനും മാത്രമേ കാര്യമായ തലവേദന, പനി, പേശീവേദന, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവ പ്രകടമാകാറുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

ചുരുക്കം ചിലരില്‍ ഈ വൈറസ് തലച്ചോറിനെ ബാധിക്കുകയും, നാഡീവ്യൂഹത്തെ തളര്‍ത്തുകയും ചെയ്യും. ഒരു പക്ഷേ മരണം വരെ സംഭവിക്കുന്നതിനും സാധ്യതയുണ്ട്.

കൊതുകളുടെ കടിയേല്‍ക്കാതെ സൂക്ഷിക്കണമെന്ന് ടെക്സസ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പു നല്‍കി. മാത്രമല്ല കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയുംവേണം. കൈയ്യും കാലും മറയ്ക്കുന്ന വസ്ത്രങ്ങളും, വീടിനു ചുറ്റും വെള്ളം കെട്ടി കിടക്കുന്നതും തടയുകയും വേണം.

മുകളില്‍ ഉദ്ധരിച്ച രോഗലക്ഷങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുകയും വേണം. കഴിഞ്ഞവര്‍ഷം ടെക്സസില്‍ 122 വെസ്റ്റ് നൈല്‍ വൈറസ് കേസുകള്‍ കണ്ടെത്തുകയും, 14 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

പി.പി. ചെറിയാന്‍

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ