• Logo

Allied Publications

Europe
കൈരളി യുകെ പോർട്സ്‌മൗത്തിൽ കാർഷികമേളയും കുടുംബകൂട്ടായ്‌മയും സംഘടിപ്പിക്കുന്നു
Share
പോർട്സ്‌മൗത്ത്: പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ പോർട്സ്‌മൗത്ത്& സൗത്താംപ്ടൺ യൂണിറ്റ് കുടുംബകൂട്ടായ്മയും കാർഷികമേളയും സംഘടിപ്പിക്കുന്നു. ജൂൺ 18നു പോർട്സ്‌മൗത്തിലെ സെന്‍റ് കോൾമാൻസ് അവന്യൂവിൽ നടക്കുന്ന കാർഷികമേളയിൽ യുകെയിലെ മണ്ണിൽ വിളഞ്ഞ നാടനും അല്ലാത്തതുമായ വിവിധതരം കാർഷികോത്പന്നങ്ങൾ അണിനിരത്തും.

പരിപാടിയോടനുബന്ധിച്ചു കുടുംബമേളയും നടക്കും. കൃഷിയെയും കാര്ഷികോല്പന്നങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കാർഷികമേള സംഘടിപ്പിക്കുന്നത്.

മണ്ണിനെയും കൃഷിയെയും സ്നേഹിക്കുകയും കുടുംബബന്ധങ്ങളെ എന്നും ചേർത്തുപിടിക്കുകയും ചെയ്യുന്ന മലയാളികൾക്കുവേണ്ടി കൈരളി യുകെ ഒരുക്കുന്ന സ്നേഹോപഹാരമാണ് ഈ ഉദ്യമം എന്നും എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും കൈരളിയുടെ പോര്ടസ്‌മൗത് & സൗത്താംപ്ടൺ യൂണിറ്റിലെ പ്രവർത്തകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക. ബിനു ആന്‍റണി :07446 868073, ജോസഫ് ജോസഫ് : 07557 766804, എബി കുര്യൻ : 07800 852221, ഷാജി ഏലിയാസ് : 07957 957612

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.