• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡി​ൽ ആ​രോ​ഗ്യ​മേ​ള ഒ​രു​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (INANY) 2022ലെ ​ആ​ദ്യ​ത്തെ ഹെ​ൽ​ത്ത് ഫെ​യ​ർ ഒ​രു​ക്കു​ന്നു. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നോ​ർ​ത്ത്​വെ​ൽ ഹെ​ൽ​ത്തി​ന്‍റെ ​സ്റ്റോ​പ്പ് ദി ​ബ്ലേ​ഡ് പ്രോ​ഗ്രാം ആ​ൻ​ഡ് ഡ്ര​ഗ് അ​ഡി​ക്ഷ​ൻ പ്രെ​വെ​ൻ​ഷ​ൻ ടീം, ​മോ​ലോ​യ് കോ​ളേ​ജ്, നോ​ണ്‍ പ്രോ​ഫി​റ്റ് ഓ​ർ​ഗ​ൻ പ്രൊ​ക്യു​ർ മെ​ന്‍റ് സം​ഘ​ട​ന​യാ​യ ലൈ​വ് ഓ​ണ്‍ ന്യൂയോ​ർ​ക്ക്, മാ​ര​ത്തോ​ണ്‍ ഫി​സി​ക്ക​ൽ തെ​റ​പ്പി, സ്റ്റോ​ണി ബ്രു​ക് മാ​മ്മോ​ഗ്ര​ഫി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​മൂ​ഹി​ക ആ​രോ​ഗ്യ​ത്തെ​യും ക്ഷേ​മ​ത്തെ​യും പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ആ​രോ​ഗ്യ​മേ​ള ഏ​പ്രി​ൽ 30 ശ​നി​യാ​ഴ്ച ലോം​ഗ് ഐ​ല​ൻ​ഡ് കെ​ന്നെ​ടി മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ പ​ത്തു മു​ത​ൽ ര​ണ്ടു വ​രെ ആ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്നാ ജോ​ർ​ജ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ​ക്ഷേ​മ വി​ദ്യാ​ഭാ​സം, ബ്ല​ഡ് പ്ര​ഷ​ർ പ​രി​ശോ​ധ​ന, കൊ​ളെ​സ്റ്റെ​റോ​ൾ​ഡ​യ​ബെ​റ്റി​സ് സ്ക്രീ​നി​ങ്, മാ​മ്മോ​ഗ്രാം, അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ശ്യം ആ​യ കാ​ർ​ഡി​യോ പ​ൾ​മൊ​ണ​റി റി​സ​സി​റ്റേ​ഷ​ൻ പ​രി​ശീ​ല​നം, ഡ്ര​ഗ് അ​ഡി​ക്ഷ​ൻ പ്രീ​വെ​ൻ​ഷ​ൻ അ​വെ​യ​ർ​ന​സ്‌​സ്, ബ്ലീ​ഡിംഗ് സ്റ്റോ​പ്പ് ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം മു​ത​ലാ​യ​വ​യാ​ണ് ആ​രോ​ഗ്യ​മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മാ​സ്ക്കു​ക​ൾ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സേ​ഴ്സ്, അ​റ്റ് ഹോം ​കോ​വി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ൾ, ല​ഘു​ഭ​ക്ഷ​ണം, കൊ​ച്ചു കൊ​ച്ചു സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ സ്ഥ​ല​ത്തു വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് ഡോ​. അ​ന്നാ ജോ​ർ​ജ് (646 732 6143), സെക്രട്ടറി ജെ​സ്‌​സി ജെ​യിം​സ് (516 603 2024), ട്ര​ഷ​റ​ർ ലൈ​സ്‌​സി അ​ല​ക്സ് (845 300 6339).

വി​ലാ​സം: 335 Greenwich Street, Hempstead, NY 11550.

പോ​ൾ പ​ന​ക്ക​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ