• Logo

Allied Publications

Europe
ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Share
ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ ഇ​ട​വ​ക ധ്യാ​ന​ത്തോ​ടെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ല്ല​ങ്കു​ഴി​യി​ൽ ഒ​സി​ഡി ന​യി​ച്ച വി​ശു​ദ്ധ വാ​രാ​ച​ര​ണ ഒ​രു​ക്ക ധ്യാ​നം ഏ​പ്രി​ൽ 7 ന് ​ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച ഓ​ശാ​ന ആ​ഘോ​ഷ​ങ്ങ​ളോ​ടെ സ​മാ​പി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 1.30ന് ​ഫാ. റോ​ബി​ൻ തോ​മ​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ല്ല​ങ്കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും, ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ളും, കു​രു​ത്തോ​ല പ്ര​ദി​ക്ഷ​ണ​വും തു​ട​ർ​ന്ന് ഇ​ട​വ​ക​അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ’കൊ​ഴു​ക്കോ​ട്ട’ വി​ത​ര​ണ​വും ന​ട​ന്നു.

വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ സ്മ​ര​ണ ആ​ച​രി​ക്കു​വാ​നും, ജീ​വി​ത​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​വാ​ൻ പ്രാ​പ്ത​രാ​കാ​നു​മാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ.​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു.

ജെയ്സൺ ജോസഫ്

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.