• Logo

Allied Publications

Europe
സ്റ്റീ​വ​നേ​ജി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും
Share
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ സെ​ന്‍റ് സേ​വ്യ​ർ പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ വി​ശു​ദ്ധ വാ​ര ശു​ശ്രു​ഷ​ക​ൾ ഭ​ക്തി​പു​ര​സ​രം ന​ട​ത്ത​പ്പെ​ടു​ന്നു. ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ വി​ശു​ദ്ധ വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​താ​യി​രി​ക്കും.

ഏ​പ്രി​ൽ 14 നു ​വ്യാ​ഴാ​ഴ്ച്ച സ്റ്റീ​വ​നേ​ജ് സെ​ന്‍റ് ജോ​സ​ഫ്സി​ൽ പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​താ​ണ്. സെ​ഹി​യോ​ൻ ഉൗ​ട്ടു​ശാ​ല​യി​ൽ യേ​ശു ശു​ഷ്യ·ാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി അ​ന്ത്യ​ത്താ​ഴ വി​രു​ന്നൊ​രു​ക്കി വി​ശു​ദ്ധ ബ​ലി സ്ഥാ​പി​ച്ച​തി​ന്‍റെ ഓ​ർ​മ്മ ആ​ച​രി​ക്കു​ന്ന പെ​സ​ഹാ ശു​ശ്രു​ഷ​ക​ളി​ൽ കാ​ൽ ക​ഴു​ക​ൽ ശു​ശ്രു​ഷ​യും, അ​നു​ബ​ന്ധ തി​രു​ക​ർ​മ്മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടും.

ഏ​പ്രി​ൽ 15 നു 11.30​ന് ആ​രം​ഭി​ക്കു​ന്ന ദുഃ​വെ​ള്ളി തി​രു​ക​ർ​മ്മ​ങ്ങ​ൾ സ്റ്റീ​വ​നേ​ജ് സെ​ന്‍റ് ഹി​ൽ​ഡാ​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​രി​ശി​ന്‍റെ വ​ഴി, പീ​ഡാ​നു​ഭ​വ വാ​യ​ന,അ​നു​ബ​ന്ധ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ, ന​ഗ​രി കാ​ണി​ക്ക​ൽ പ്ര​ദ​ക്ഷി​ണം, ക​യ്പ്പു നീ​ർ പാ​നം തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ലോ​ക​ത്തി​നു പ്ര​ത്യാ​ശ​യും, പ്ര​തീ​ക്ഷ​യും പ​ക​ർ​ന്നു ന​ൽ​കി​യ ഉ​യ​ർ​പ്പ് തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഏ​പ്രി​ൽ 16 നു ​ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. അ​നീ​ഷ് അ​ച്ച​ൻ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച് ഉ​യ​ർ​പ്പു തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​തു​മാ​ണ്.

വി​ശു​ദ്ധ​വാ​ര ശു​ശ്രു​ഷ​ക​ളി​ൽ ഭ​ക്തി​പൂ​ർ​വ്വം പ​ങ്കു ചേ​ർ​ന്ന് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും, ഉ​പ​വാ​സ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും നി​റ​വി​ലാ​യി​രു​ന്ന വ​ലി​യ നോ​ന്പ് കാ​ല​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ മാ​ന​വ കു​ല​ത്തി​ന്‍റെ ര​ക്ഷ​ക്ക് ത്യാ​ഗ​ബ​ലി​യാ​യി ആ​ഗ​ത​നാ​യ ദൈ​വ പു​ത്ര​ന്‍റെ പീ​ഡാ​നു​ഭ​വ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി ഉ​ത്ഥാ​ന തി​രു​ന്നാ​ളി​ന്‍റെ കൃ​പാ​വ​ര​ങ്ങ​ൾ ആ​ർ​ജ്ജി​ക്കു​വാ​ൻ പ​ള്ളി ക​മ്മി​റ്റി ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.
സാം​സ​ണ്‍ ജോ​സ​ഫ് (ട്ര​സ്റ്റി) 07462921022

അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ച്ചി​റ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.