• Logo

Allied Publications

Americas
കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട യുവതിയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ഥിച്ചു
Share
ഡാളസ്: മയക്കുമരുന്നു കേസില്‍ പിടികൂടിയ ഇരുപത്തിനാലുകാരി ജറീക്ക ലൂയീസ് സ്റ്റീവന്‍സിനെ മിസോറിയില്‍ നിന്നും ഡാളസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുവരുന്നതിനിടയില്‍ ഷെരീഫിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടു. ഇവരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായംതേടി.

ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനുശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഡാളസ് കൗണ്ടി ജയിലില്‍ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ബന്ധിച്ചിരുന്ന കൈവിലങ്ങോടെയാണ് രക്ഷപെട്ടത്. രക്ഷപെട്ടതിനുശേഷം യൂലസിലെ ഒരു ഹോട്ടലിനു സമീപം ഇവരെ കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കറുത്ത ടോപ്പും ഗ്രെ സ്വറ്റ് പാന്റുമാണ് വേഷം.

യുവതിയുടെ പേരില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് അറസ്റ്റ് വാറന്‍റ് നിലവിലുണ്ട്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇവരെ കണ്ടെത്തുന്നവര്‍ 911 നമ്പരിലോ, ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസ് നമ്പരായ 214 749 8641 ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പോലീസ് എസ്‌കോര്‍ട്ടില്‍ നിന്നു പുരുഷന്മാര്‍ രക്ഷപെട്ടിട്ടുണ്ടെങ്കിലും വനിതകള്‍ രക്ഷപെടുന്നത് വിരളമാണ്. ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ