• Logo

Allied Publications

Europe
ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓശാന തിരുകർമ്മങ്ങൾ
Share
ഡബ്ലിൻ: രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്‍റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഭക്താദരപൂർവ്വം ആചരിക്കുന്നു.

2022 ഏപ്രിൽ 10 ഞായറാഴ്ച ഓശാന തിരുകർമ്മങ്ങൾ 11 കുർബാന സെന്‍ററുകളിലും നടത്തപ്പെടും. വിശുദ്ധ കുർബനയും, കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും.
വിവിധ കുർബാന സെൻ്ററുകളിലെ തിരുകർമ്മൾ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു

Athy St. Michael the Archangel Church 02:00 PM
Beaumont Church of the Nativity of Our Lord 04:00 PM
Blackrock Church of the Guardian Angels 03:00 PM
Blanchardstown Church of the Sacred Heart of Jesus, Huntstown 09:00 AM
Bray St. Fergal’s Church 02:30 PM
Inchicore Our Lady of the Holy Rosary of Fatima Church, Rialto 11:30 AM
Lucan Divine Mercy Church 03:30 PM
Navan Church of the Assumption of Our Lady, Walterstown 11:30 AM
Phibsborough St. Peter’s Church 02:00 PM
Swords St Finian's Church, River Valley 03:00 PM
Tallaght Church of the Incarnation, Fettercairn 11:30AM.

ഏവര്‍ക്കും ഓശാന തിരുനാളിന്‍റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ നേതൃത്വം അറിയിച്ചു.

ജെയ്സൺ കിഴക്കയിൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.