• Logo

Allied Publications

Europe
ത്യാഗസ്മരണയില്‍ ഒരു ഈസ്റ്റര്‍ ഗാനം "കുരിശിലെ യാഗം'
Share
ബര്‍ലിന്‍: ദൈവികമായ ത്യാഗത്തിന്‍റെ മൂര്‍ത്തീഭാവമാണ് കുരിശു മരണമെങ്കില്‍, മാനുഷികമായ പ്രത്യാശയുടെ സൂര്യശോഭയാണ് ഉയിര്‍പ്പ് തിരുനാള്‍. സ്നേഹത്തിന്‍റേയും ത്യാഗത്തിന്‍റേയും പ്രത്യാശയുടെയും ദാര്‍ശനിക ഭാവങ്ങള്‍ ചാലിച്ചെഴുതിയ മനോഹര ഭക്തിഗാനമാണ് കുരിശിലെ യാഗം.

പേരു പോലെ തന്നെ, മനുഷന്‍റെ പാപം പോക്കാന്‍ വന്ന ദൈവപുത്രന്‍റെ അവതാര നിയോഗമാണ് ഗാനത്തിന്റെ പ്രതിപാദ്യം. കേട്ടുപതിഞ്ഞ രീതികളില്‍നിന്ന് വേറിട്ട് സഞ്ചരിക്കുമ്പോഴും ൈ്രകസ്തവ ഭക്തിഗാന പാരമ്പര്യത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നതാണ് വരികളും ഈണവും.

1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സാണ് ഈ മെലഡി ഒരുക്കിയത്. ഏതാനും ദിവസം മുന്‍പ് മാത്രം റിലീസ് ചെയ്ത ഭാവാര്‍ദ്രമായ ഈ കാവ്യം ഇതിനകം മുപ്പതിനായിരത്തിലധികം ആളുകള്‍ കുമ്പിള്‍ ക്രിയേഷന്‍ യൂട്യൂബ് ചാനലിലൂടെ നെഞ്ചിലേറ്റിക്കഴിഞ്ഞു.

ക്രിസ്തീയഭക്തിഗാന ശാഖയില്‍ ഒട്ടനവധി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ജര്‍മന്‍ മലയാളി ജോസ് കുമ്പിളുവേലില്‍ എഴുതിയ വരികള്‍ക്ക് സംഗീതവും ഓര്‍ക്കസ്ട്രേഷനും പകര്‍ന്നിരിക്കുന്നത് ജേക്കബ് കൊരട്ടി. വരികളുടെ അര്‍ഥവ്യാപ്തി അലിഞ്ഞു ചേര്‍ന്ന സ്വര്‍ഗ്ഗീയ ഗായകന്‍ കെസ്റററിന്റെ ആലാപന സൗകുമാര്യം ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു.

ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കൊച്ചിയിലെ സാംജി സ്ററുഡിയോയിലും, മിക്സ് ചെയ്തത് കൊച്ചിയിലെ ഗീതം ഡിജിറ്റല്‍ സ്ററുഡിയോയില്‍ ജിന്റോ ജോണുമാണ്.വീഡിയോ മെറ്റീരിയല്‍ നല്‍കിയത് ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഷൈനി ബാബുവാണ്. ഉണ്ണി രാമപുരം വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചു.

വലിയ നോയമ്പിന്‍റെ ഉപവാസ നാളുകളില്‍ അനുതാപത്തിന്‍റേയും പ്രാര്‍ഥനയുടെയും വിശുദ്ധിയില്‍ ആത്മീയ നിറവൊരുക്കാന്‍ ഏറെ സഹായിക്കും ഈ അനുപമഗാനം.

ഗാനത്തിന്‍റെ ലിങ്ക്:


ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​