• Logo

Allied Publications

Americas
ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന വചനാഭിഷേക ധ്യാനം ഫിലാഡല്‍ഫിയായില്‍
Share
ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം മലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍ നടത്തപ്പെടുന്നു. 2022 ജൂണ്‍ 16, 17, 18 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ലഘുഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേക്കുള്ള ധ്യാനത്തിന് ഒരാള്‍ക്ക് 30 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

ജൂണ്‍ 16 വ്യാഴാഴ്ച്ച രാവിലെ ഒമ്പതു മണിക്കാരംഭിച്ച് ജൂണ്‍ 18 ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.'നമുക്ക് ക്രിസ്തുവിനോടൊപ്പം നടന്നുനീങ്ങാം' (ലൂക്കാ 24: 1315) എന്നതാണ് ധ്യാനവിഷയം.

മൂന്നുദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പള്ളിയുടെ വെബ്‌സൈറ്റിലുള്ള https://forms.gle/XmtX4A2GW2eJDAyr8 എന്ന ലിങ്കില്‍ ക്ലിക്ക്‌ചെയ്ത് ഓണ്‍ലൈനിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യമായ രീതി. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. Paypal, Venmo, personal check എന്നിവ വഴിയായി രജിസ്റ്റ്രേഷന്‍ ഫീസ് അടക്കാം.

ആത്മീയ ഉണര്‍വിനായും, രോഗശാന്തിക്കായും വളരെയധികം ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന ധ്യാനമായതിനാല്‍ സീറ്റുകള്‍ പെട്ടെന്ന് ബുക്ക് ചെയ്തു തീരാന്‍ സാധ്യതയുണ്ട്. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റ്രേഷന്‍ ഫീസ് ലഭിച്ചില്ലാ എങ്കില്‍ രജിസ്റ്റ്രേഷന്‍ സ്വമേധയാ അസാധുവാകുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ് 20 ന് മുന്‍പായി നിശ്ചിത ഫീസടച്ച് രജിസ്റ്റര്‍ ചെയ്തിരിക്കണം.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരെയും ഇടവകവികാരി റവ. ഫാ. ബാബു മഠത്തിപ്പറമ്പില്‍, ദേവാലയകമ്മിറ്റി എന്നിവര്‍ ക്ഷണിക്കുന്നു. പബ്ലിക് റിലേഷന്‍സ് & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ് (ബിജു) ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു മഠത്തിപ്പറമ്പില്‍, വികാരി 773 754 9638, ഷൈന്‍ തോമസ്, സെക്രട്ടറി 267 469 1971, ഫിലിപ് തോമസ്, ട്രഷറര്‍ 215 840 6243, സോന ശങ്കരത്തില്‍, രജിസ്റ്റ്രേഷന്‍ കോര്‍ഡിനേറ്റര്‍ 267 701 0559.

ജോസ് മാളേയ്ക്കല്‍

ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ