• Logo

Allied Publications

Americas
കാനഡ സുരക്ഷിതമാണെന്ന് മകൻ പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട കാർത്തിക്കിന്‍റെ പിതാവ്
Share
ടോറോന്‍റോ :കാനഡ വളരെ സുരക്ഷിത രാജ്യമാണെന്ന് മകൻ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നു ഏപ്രിൽ 7 വ്യാഴാഴ്ച വെടിയേറ്റുമരിച്ച ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവന്‍റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു.

കാനഡയെ കുറിച്ച് വളരെയേറെ പ്രതീക്ഷയും വിശ്വാസവും മകന് ഉണ്ടായിരുന്നുവെന്നും ,ഫോണിൽ ബന്ധപ്പെടുമ്പോൾ അച്ഛൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് തന്നെ ധൈര്യപപ്പടുത്തുമായിരുന്നുവെന്നും ജിതേഷ് ഓർമിച്ചു.

ഗാസിയാബാദിൽ നിന്നും ഈ വർഷം ജനുവരിയിലാണ് കാർത്തിക ടോറോന്‍റോയിൽ എത്തിയത് സെനിക് കോളേജിൽ മാനേജ്മെന്‍റ് കോഴ്സ് വിദ്യാർത്ഥിയായിരുന്നു അവിടെത്തന്നെ പാർട്ടൈം ജോലിയും മകൻ ചെയ്തിരുന്നതായും അച്ഛൻ പറഞ്ഞു. വ്യാഴാഴ്ച ടോറോന്‍റോ സബ്സ്റ്റേഷൻ പ്രവേശനകവാടത്തിനു അടുത്തു വച്ചാണ് അജ്ഞാതനായ അക്രമിയുടെ വെടിയുണ്ടകളേറ്റു കാർത്തിക് കൊല്ലപ്പെട്ടത് വൈകീട്ട് പാർടൈം ജോലിക്ക് പോവുകയായിരുന്നു.

വെടിയേറ്റുവീണ കാർത്തിക്കിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എനിക്ക് എൻറെ മകനെ നഷ്ടപ്പെട്ടു എനിക്ക് നീതി ലഭിക്കണം ആരാണ് മകനെ വെടിവെച്ചതെന്ന് കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം ഈ ആവശ്യവുമായി നാട്ടിൽ നിന്നും ടോറോന്റോ പോലീസിനെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല എന്നും വിജേഷ് പറഞ്ഞു .

മൃതശരീരം നാട്ടിൽ കൊണ്ടു പോകുകയാണെന്നും എന്നാൽ ഇതിന്‍റെ നടപടികൾ പൂർത്തീകരിക്കാൻ ഏഴു ദിവസം എടുക്കുമെന്നും അറിയുന്നു. കാനഡ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇതൊരു വംശീയ കൊലപാതകമാണോയെന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

പി.പി ചെറിയാൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​