• Logo

Allied Publications

Americas
പോസ്റ്റ് കോവിഡ് ആരോഗ്യ ക്ഷേമ വിദ്യാഭ്യാസ സെമിനാർ
Share
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് പോസ്റ്റ് കോവിഡ് ആരോഗ്യ ക്ഷേമ വിദ്യാഭ്യാസ സെമിനാർ നടത്തി.

ആരോഗ്യ പരിപാലകരുടെ മാനസിക ഭാരത്തെ വിലയിരുത്തി പ്രയാസങ്ങളെ ലഘൂകരിക്കുന്ന വഴികൾ തുറക്കുക എന്നതായിരുന്നു നഴ്‌സുമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കത്തക്ക വിധം വെർച്വൽ ആയി സംഘടിപ്പിച്ച "മാർച്ച് റ്റു ഹെൽത്ത്, വെൽനെസ് ആൻഡ് റിക്കവറി" എന്നതായിരുന്നു തീമിലെ പാനൽ ചർച്ച.

തലമുറകൾ കണ്ടിട്ടില്ലാത്ത മാരകവ്യാധി സമൂഹത്തിലും പ്രത്യേകിച്ച് ആതുര ശുശ്രൂഷ നല്കുന്നവരിലും മറ്റു ആരോഗ്യ പോഷകരിലും വരുത്തിക്കൊണ്ടിരിക്കുന്ന മാനസികാരോഗ്യം അനാരോഗ്യം ആയിരുന്നു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്‍റെ (INANY) തുടർ വിദ്യാഭ്യാസ വിഷയം.

ന്യൂ യോർക്ക് മോണ്ട്ടെഫിയോർ മെഡിക്കൽ സെന്‍ററിൽ അഡ്മിനിസ്‌ട്രേറ്റീവ് നഴ്സിംഗിൽ മാനേജരായ താര ഷാജൻ ആയിരുന്നു പാനലിലെ ആദ്യ അവതാരിക. കോവിഡ് പകർച്ചാവ്യാധിക്കലത്ത് രോഗീപാലനത്തിൽ ഏറ്റവും മുൻനിരയിൽ നിന്നിരുന്ന നഴ്‌സുമാരിൽ സ്ട്രെസ് വരുത്തിയിട്ടുള്ള വ്യഥകൾ ഇന്നും നിലനിൽക്കുന്നുണ്ട്. അത് ലഘൂകരിക്കാനും മാനസിക പ്രതിരോധശേഷി കൈവരിക്കുന്നതിനും പഠനങ്ങൾ തെളിയിച്ചിട്ടുള്ള വഴികൾ താര നിർദ്ദേശിച്ചു. സ്വന്തം ആരോഗ്യം സൂക്ഷിക്കുന്നതിനാവശ്യമായ സ്വയം ശുശ്രൂഷയും ദിനചര്യ ക്രമവും സ്വയം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അത്യാവശ്യം ആണ്.

സാഗാമോർ ചിൽഡ്രൻസ് സൈക്യാട്രിക് സെന്‍ററിലെ നഴ്സ് അഡ്മിനിസ്ട്രേറ്റർ വർഗീസ് ഷെല്ലി അഭിസംബോധന ചെയ്തത് "നഴ്സ് ബെർണ് ഔട്ട്' എന്ന വിഷയം ആയിരുന്നു. വർധിച്ചുകൊണ്ടിരിക്കുന്ന ദൈനം ദിന ആവശ്യങ്ങളും അവയെ നേരിടുന്നതിനുള്ള മാനസിക സംയമനവും തമ്മിലുള്ള സംതുലനം ഇല്ലാതാകുമ്പോൾ നഴ്‌സുമാരിൽ ഉണ്ടാകുന്ന മാനസിക ക്ഷീണം ഏതുവിധം അളക്കാമെന്നും അസന്തുലിതയെ തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങളും ഷെല്ലി വിശദീകരിച്ചു.

പോസ്റ്റ് കോവിഡ് സിൻഡ്രോം ആയിരുന്നു മൗണ്ട് സൈനായ് ഹെൽത്ത് സിസ്റ്റത്തിലെ എഎംഐ പ്രോഗ്രാം ഡിസൈനറും മാനേജരുമായ ഡോ. ഷെറിൻ എബ്രഹാം ശ്രദ്ധയിൽ കൊണ്ടുവന്നത്. കോവിഡ് ബാധിച്ച വളരെയധികം പേരിൽ രോഗം മാറി മാസങ്ങൾ കഴിഞ്ഞാലും രോഗബാധയുടെ ദീർഘകാല ഫലങ്ങൾ നിലനിൽക്കുന്നുണ്ട്. അവയുടെ കാരണങ്ങളും അവയെ ഡയഗ്‌നോസ് ചെയ്യുന്നതിനും അവയെ ചികിൽസിക്കുന്നതിനുമുള്ള മാർഗങ്ങൾ എന്തൊക്കെ ആണെന്നും ഡോ. ഷെറിൻ വിശദീകരിച്ചു. പോസ്റ്റ് കോവിഡ് കാർഡിയോ വാസ്‌ക്യൂലർ റിസ്‌ക്കുകളും കോവിഡിനു ശേഷമുള്ള ശരീരത്തിലെ ഇൻഫ്ലമറ്റോറി പ്രോസസുകളുടെ കാലദൈർഘ്യവും അവയ്ക്കു ലഭ്യമായ ചികിത്സാക്രമങ്ങളും ഡോ. ഷെറിൻ എബ്രഹാം അവതരിപ്പിച്ചു.

അമേരിക്കയിലെ ഒന്പതു ശതമാനത്തിൽ അധികം ജനങ്ങൾ ഡയബെറ്റിസ് കണ്ടിഷനുള്ളവരാണ്. എഴുപത്തിരണ്ട് ലക്ഷം ആളുകൾക്ക് അറിയില്ല, അവരിൽ ഈ കണ്ടിഷൻ ഉണ്ടെന്നു. ബിജുവെൻഷൺ മെഡിക്കൽ സ്പായുടെ സിഇഒ ബിജു ജോസ് പറഞ്ഞു.

ഡയബെറ്റിസിനെയും അതിന്‍റെ സങ്കീർണതകളെയും ശമിപ്പിക്കാൻ കഴിയില്ലെങ്കിലും ആരോഗ്യ ക്ഷേമത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കാൻ ആകും ജീവിത ശൈലികളിൽ മാറ്റം വരുത്താത്ത മാറ്റങ്ങൾ തിരിച്ചറിഞ്ഞു ജീവിത ചര്യകളിൽ കുറച്ചു പരിഷ്കരണങ്ങൾ വരുത്തി ക്ഷേമം കൈവരിക്കാൻ നമുക്ക് ആകുമെന്നും ബിജു ജോസ് പറഞ്ഞു.

എഡ്യൂക്കേഷൻ ആൻഡ് പ്രഫഷണൽ ഡെവലപ്മെന്‍റ് ചെയർ ഡോ. ഷൈല റോഷൻ സ്വാഗതവും പാനൽ ചർച്ച മോഡറേറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് പ്രസിഡന്‍റ് ഡോ. അന്ന ജോർജ് അവതരണ പ്രസംഗം നടത്തി. അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി ഡോളമ്മ പണിക്കർ നന്ദി പറഞ്ഞു.

പോൾ പനയ്ക്കൽ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ